കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളുമായുള്ള പ്രശ്നത്തിന്റെ പരിഹാരത്തിന് അഭിനേതാക്കളുടെ സംഘടനയായ അമ്മ. ഷെയ്ന്‍ കാരണം ചിത്രീകരണം മുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ കൊച്ചിയില്‍ നടന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തില്‍ തീരുമാനമായി.
വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുക. എന്നാല്‍, പണം ഇവര്‍ക്കു നേരിട്ടുനല്‍കാതെ നിര്‍മാതാക്കളുടെ സംഘടനയ്ക്കായിരിക്കും നല്‍കുക. എത്രയാണ് നഷ്ടപരിഹാരമായി നല്‍കുന്നതെന്നു തീരുമാനമായില്ലെങ്കിലും 16 ലക്ഷം വീതമായിരിക്കുമെന്നാണു സൂചന.
നേരത്തേ നഷ്ടപരിഹാരമായി ഒരുകോടി രൂപയാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അത്രയും തുക നല്‍കാനാവില്ലെന്നാണ് അമ്മയുടെ നിലപാട്. എന്നാല്‍, സിനിമയുടെ നല്ല ഭാവിയെക്കരുതി പ്രശ്നം പരിഹരിക്കണമെന്ന് സംഘടന ആഗ്രഹിക്കുന്നുണ്ട്. ആ നിലയ്ക്കാണ് നിര്‍മാതാക്കളുടെ അസോസിയേഷനു പണംനല്‍കാന്‍ തീരുമാനമായത്.
ഷെയ്നിന്റെ പ്രതിഫലത്തില്‍നിന്ന് ഈ തുക നല്‍കാനാണു തീരുമാനിച്ചിരിക്കുന്നതെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അമ്മയുടെ കൊച്ചിയിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ജൂണിലുണ്ടാകുമെന്ന് ഇടവേള ബാബു അറിയിച്ചു. കൊച്ചിയില്‍ ചൊവ്വാഴ്ച നടന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍, ഇടവേള ബാബു എന്നിവരടക്കം 11 പേര്‍ പങ്കെടുത്തു
Content highlights : Shane Nigam ready to give compensation to producers of veyil and kurbaani movie