
Veyil Movie Poster
ഷെയ്ൻ നിഗമിനെ നായകനാക്കി നവാഗതനായ ശരത് സംവിധാനം ചെയ്ത വെയിലിന്റെ റിലീസ് മാറ്റി വച്ചു. രൂക്ഷമായ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചത്. ജനുവരി 28 നാണ് ചിത്രം റിലീസ് തീരുമാനിച്ചിരുന്നത്.
"തീയേറ്റർ ഉടമകളുടെ അഭ്യർഥന പരിഗണിച്ചും, കോടിക്കണക്കിന് സിനിമാപ്രേമികളുടെ വിലപ്പെട്ട ആരോഗ്യം കണക്കിലെടുത്തും ഞങ്ങൾ വെയിൽ എന്ന സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയാണ്. നിങ്ങളുടെ അടുത്തുള്ള എല്ലാ തീയേറ്ററുകളിലും വെയിൽ എത്രയും വേഗം ഉയരുകയും തിളങ്ങുകയും ചെയ്യു"മെന്ന് ചിത്രത്തിന്റെ നിർമാതാക്കളായ ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് വ്യക്തമാക്കി.
ഷെയ്നിനെ കൂടാതെ ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോനാ ഒളിക്കല്‍, മെറിന് ജോസ്, ഇമ്രാന് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. വെയിലിലെ പ്രകടനത്തിന് ശ്രീരേഖ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.
സിദ്ധാര്‍ഥ് എന്ന കഥാപാത്രത്തെയാണ് ആണ് ഷൈന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലൂടെ സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ടു ആണ് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.
ആറ് ഗാനങ്ങള്‍ ആണ് സിനിമയില്‍ ഉള്ളത്. തമിഴില്‍ പ്രശസ്തനായ പ്രദീപ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രദീപിന്റെ ആദ്യ മലയാള ചിത്രമാണ് വെയില്. ശരത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുകിയിരിക്കുന്നത്. സുധി കോപ്പ, ഗീതി സംഗീത, അനന്തു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ഛായാഗ്രഹണം- ഷാസ് മുഹമ്മദ്, എഡിറ്റിംഗ് -പ്രവീണ്‍ പ്രഭാകര്‍, സൗണ്ട് ഡിസൈന്‍ -രംഗനാഥ് രവീ, വസ്ത്രലങ്കാരം- മെല്വിന്, ചമയം- ബിബിന്‍ തൊടുപുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കിരണ്‍ റാഫേല്‍, അസോസിയേറ്റ് ഡയറക്ടര്‍സ്- ഹാരിസ് റസാഖ്, ലക്ഷ്മി ഗോപികുമാര്‍, സംഘട്ടനം- ജി. എന്‍, കലാസംവിധാനം- രാജീവ്, പി.ആര്.ഒ ആതിര ദില്‍ജിത്.
Content Highlights : Shane Nigam movie Veyil release postponed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..