ഷെയ്ൻ നിഗം അമ്മ സുനിലയ്‌ക്കൊപ്പം
അബി സൃഷ്ടിച്ച ചിരികള്‍ ഇന്നും കൂടൊഴിയാതെ നമുക്കൊപ്പമുണ്ട്. അബിയില്ലാത്ത വീട് വീണ്ടും ഉണര്‍ന്നുതുടങ്ങുകയാണ്... മകന്‍ ഷെയ്നിന്റെ സിനിമകള്‍ കയ്യടിനേടുമ്പോള്‍, പ്രേക്ഷകര്‍ അവനെ സ്നേഹം കൊണ്ട് പൊതിയുമ്പോള്‍, നടനില്‍നിന്ന് നായകനായി ഉയരുമ്പോള്‍ വീടകത്ത് ചെറുസന്തോഷങ്ങള്‍ വിരിയുന്നു. തിരിച്ചെത്തുന്ന ആ ചിരികളെ കുറിച്ചാണ് കൊച്ചിയിലെ വീട്ടിലിരുന്ന് ഷെയ്ന്‍ നിഗവും ഉമ്മ സുനിലയും സംസാരിക്കുന്നത്.
''സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്... വാപ്പച്ചി ഉള്ളപ്പോള്‍ കൂടുതലായൊന്നും ശ്രദ്ധിക്കേണ്ടിവന്നിട്ടില്ല,എല്ലാ കാര്യങ്ങളും ഓടിനടന്ന് ഒറ്റയ്ക്കുചെയ്യുമായിരുന്നു. ഇന്ന് ഞാനും ഉമ്മയും സഹോദരിമാരുമെല്ലാം ചേര്‍ന്നാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.''-ഉമ്മയെ സുനിലയെ അടുത്തിരുത്തി ഷെയ്ന്‍ നിഗം പറഞ്ഞുതുടങ്ങി...
''വാപ്പച്ചിക്ക് സിനിമാക്കാര്‍ക്കിടയില്‍ വലിയൊരു കൂട്ടം പരിചയക്കാരുണ്ടായിരുന്നു. ഒപ്പമിരിക്കുന്നവരില്‍ വലിയചിരികള്‍ നിറയ്ക്കാന്‍ കഴിയുന്ന സ്വഭാവത്തെ പറ്റി പലരും പലതവണ പറഞ്ഞിട്ടുണ്ട്. സ്റ്റേജ് ഷോകളിലൂടെ എത്രനേരം വേണമെങ്കിലും ആളുകളെ പിടിച്ചിരുത്താനുള്ള കഴിവുണ്ടായിരുന്നു. സിനിമയിലേക്കെത്തിയനാള്‍ മുതല്‍ ഞങ്ങളെ താരതമ്യം ചെയ്തുള്ള കമന്റുകള്‍ കേള്‍ക്കാറുണ്ട്. നടനാകാന്‍ എന്നേക്കാള്‍ കൂടുതലാഗ്രഹിച്ച വ്യക്തി വാപ്പച്ചിയാണ്..,ആ ആഗ്രഹത്തിലേക്കാണ് ഞാന്‍ നടന്നുകയറുന്നത്.''

ALSO WATCH | സഹതാപം വേണ്ട, നിങ്ങളുടെ പുഞ്ചിരി മതി ഷാഹിലിന് | Shahil
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..