പ്രിയദർശൻ, ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, എൻ.എം. ബാദുഷ
സംവിധായകൻ പ്രിയദർശൻ്റെ പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം നായകനാവുന്നു. ഫോർ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്.
ചിത്രത്തിൽ ഷെയ്ൻ നിഗം കൂടാതെ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആൻ്റണി, മണിയൻ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങൾ. നായികാ നിർണയമടക്കം നടന്നു വരുന്ന ചിത്രത്തിൻ്റെ മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതും പ്രിയദർശനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ തുടങ്ങും. യുവതലമുറയെ അണിനിരത്തി പ്രിയദർശൻ ഒരു ചലച്ചിത്രമൊരുക്കുന്നതും ഇതാദ്യമാണ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്
Content Highlights: shane nigam and shine tom chacko,priyadarshan's new movie


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..