'വെയിലി'ല്‍ ഒന്നുമില്ലെന്ന് ഷെയ്ന്‍ നിഗം; മാപ്പ് നല്‍കൂവെന്ന് പരിഹസിച്ച് ജോബി ജോര്‍ജ്ജ്


ഷെയ്ൻ നിഗം, ജോബി ജോർജ്ജ്‌

വെയില്‍ സിനിമയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ നടന്‍ ഷെയ്ന്‍ നിഗമിനെ രൂക്ഷമായി പരിഹസിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ്ജ്. തിയേറ്ററില്‍ പ്രേക്ഷകരെ എത്തിക്കാന്‍ വലിയ കഥയും ഉള്ളടക്കവുമുള്ള മാത്രമുള്ള സിനിമകളെ കൊണ്ടുമാത്രം കാര്യമില്ലെന്നും എന്റര്‍ടെയ്ന്‍മെന്റ് നല്‍കുന്ന സിനിമകള്‍ ചെയ്യണമെന്നും ഷെയിന്‍ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പറഞ്ഞു. 'കെ ജി എഫ്', 'ആര്‍ ആര്‍ ആര്‍' എന്നിവ പോലുള്ള വലിയ കാഴ്ചകള്‍ സമ്മാനിക്കുന്ന സിനിമകള്‍ക്കാണ് തിയേറ്ററുകളില്‍ ആളുകളെ എത്തിക്കാന്‍ സാധിക്കുക. താന്‍ അഭിനയിച്ച വെയില്‍ പോലുള്ള റിയലിസ്റ്റിക് സിനിമകള്‍ക്ക് അതിന് സാധിക്കില്ലെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. ബര്‍മുഡ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ഷെയിന്റെ പരാമര്‍ശം.

ഒന്നുകില്‍ ചിരിപ്പിക്കണം, അല്ലെങ്കില്‍ വിഷ്വല്‍ ട്രീറ്റ് നല്‍കുന്നതാകണം. റിയലിസ്റ്റിക് സിനിമകള്‍ മാത്രം ഉണ്ടായിട്ട് കാര്യമില്ല. കെ.ജി.എഫ്, ആര്‍.ആര്‍.ആര്‍ പോലുള്ള സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുതലാകുന്നത്.

ഇപ്പോള്‍ ഞാന്‍ അഭിനയിച്ച വെയില്‍ കണ്ടിട്ടില്ലേ. ഇരിഞ്ഞാലക്കുടയില്‍ വെറുതെ ക്യാമറ കൊണ്ടുവച്ചാലും അത് തന്നെയാണ് കിട്ടുന്നത്. ഒന്നുമില്ല, പല ഫ്രെയ്മിലും വെളിച്ചം പോലുമില്ല.

റിയലിസ്റ്റക് സിനിമകള്‍ ഒടിടിയ്ക്ക് നല്‍കുക. ഒരു കച്ചവട സിനിമ ചെയ്ത് തിയേറ്ററില്‍ ഇറക്കുക. അതാണ് വേണ്ടത്- ഷെയ്ന്‍ പറഞ്ഞു.

ഷെയ്‌ന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ജോബി ജോര്‍ജ്ജ് ഇങ്ങനെക്കുറിച്ചു.

മാപ്പുനല്‍കൂ മഹാമതേ മാപ്പുനല്‍കൂ ഗുണനിധേ
മാലകറ്റാന്‍ കനിഞ്ഞാലും ദയാവാരിധേ
ഉദ്ധതനായ് വന്നോരെന്നില്‍ കത്തിനില്‍ക്കുമഹംബോധം
വര്‍ദ്ധിതമാം വീര്യത്താലെ ഭസ്മമാക്കി ഭവാന്‍

വെയിലുമായി ബന്ധപ്പെട്ട് ജോബി ജോര്‍ജും ഷെയിനും തമ്മില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. വെയിലിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റൊരു ചിത്രത്തിനായി ഷെയിന്‍ മുടി വെട്ടിയത് തന്റെ സിനിമയുടെ ചിത്രീകരണം മുടക്കാനാണെന്ന് ജോബി ജോര്‍ജ് ആരോപിച്ചു. തുടര്‍ന്ന് സിനിമയില്‍ സഹകരിക്കാന്‍ ഷെയ്ന്‍ കൂട്ടാക്കിയില്ല. സംവിധായകന്‍ ശരത് മേനോനും ഷെയ്‌നിനെതിരേ രംഗത്ത് വന്നു. തുടര്‍ന്ന് നിര്‍മാതാക്കളുടെ സംഘടനയും താരസംഘടനയായ അമ്മയും ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.

Content Highlights: Shane Nigam about Theater Crisis, Veyil Film, Producer Joby George reacts, Video Interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented