സഞ്ജയ് കപൂര്‍- മഹ്ദീപ് കപൂര്‍ താരതമ്പതികളുടെ മകള്‍ ഷനായ കപൂര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ധര്‍മ്മ പ്രൊഡക്ഷന്‍  ബാനറില്‍ കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിലാണ് ഷനായ വേഷമിടുന്നത്. 

ബോളിവുഡിലെ സ്റ്റാര്‍ കിഡ്‌സുകളില്‍ പുതിയ തലമുറയില്‍പ്പെട്ട ഒട്ടുമിക്കവരും കരണ്‍ ജോഹര്‍ ചിത്രങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. ആലിയ ഭട്ട്, വരുണ്‍ ധവാന്‍, ജാന്‍വി കപൂര്‍, അനന്യ പാണ്ഡെ തുടങ്ങിയവരാണ് ഷനായയ്ക്ക് മുന്‍പേ ധര്‍മ്മ പ്രൊഡക്ഷനിലൂടെ സിനിമയിലെത്തിയവര്‍.  

സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി ഷനായ കപൂര്‍ പാരിസ് നടന്ന ല ബാള്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്തിരുന്നു. ലോകത്തെ പ്രശസ്ത കുടുംബങ്ങളില്‍  നിന്നുള്ള കൗമാരപ്രായത്തിലുള്ള കുട്ടികള്‍ പങ്കെടുക്കുന്ന ഫാഷന്‍ ഷോയാണ് ല ബാള്‍.

Content Highlights: Shanaya Kapoor To Make Her Bollywood Debut, Karan Johar's Dharma Productions