പൗരത്വ നിയമഭേദഗതിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സംഗീത സംവിധായകന്‍  ഷാന്‍ റഹ്മാന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷാനിന്റെ പ്രതികരണം. ഐടി, ജി എസ്ടി തുടങ്ങിയ നികുതികളെ മുന്‍നിര്‍ത്തിയാണ് ഷാനിന്റെ ചോദ്യം. മറിച്ച് ആ പണം സ്വന്തം രാജ്യത്തു താമസിച്ചതിന്റെ വാടകയായി കണക്കാക്കി തിരികെ നല്‍കാതിരിക്കുമോ എന്നും ഷാന്‍ പരിഹാസരൂപത്തില്‍ ചോദിക്കുന്നു.

ഷാന്‍ റഹ്മാന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഹേയ്..ബില്ലുകാരാ, ഈ രാജ്യത്തു നിന്നും പുറത്തുപോകേണ്ടി വരുന്നവര്‍ക്ക് നാളിതുവരെ അവര്‍ നല്‍കിയിരുന്നു നികുതി പണം തിരികെ നല്‍കുമോ? ഐ ടി, ജി. എസ്. ടി തുടങ്ങിയവ.. അതുവച്ച് നിങ്ങളൊന്നും ഇതുവരെ ചെയ്യാത്ത സ്ഥിതിക്ക് അതെല്ലാം  അക്കൗണ്ടുകളില്‍ സുരക്ഷിതമായിരിക്കുമല്ലോ. അതോ 'നിങ്ങള്‍ നാടുവിട്ടോളൂ.. നിങ്ങളുടെ പണം ഞങ്ങളുടേതാണ്' എന്നാണോ നയം? ഞങ്ങള്‍ നാളിതുവരെ അടച്ചിരുന്ന നികുതിപ്പണം ഞങ്ങളുടെ രാജ്യത്ത് താമസിക്കാനുള്ള വാടകയായിരുന്നോ? 

എന്തായാലും, രാജ്യത്തെ പ്രധാന വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള നിങ്ങളുടെ നാടകം ഗംഭീരമായി. വിലക്കയറ്റത്തെക്കുറിച്ച് ഇവിടെ ഇപ്പോള്‍ ആരും സംസാരിക്കുന്നില്ല. ജിഡിപി നിരക്ക് കുത്തനെ താഴ്ന്നതിനെക്കുറിച്ചും ആരും മിണ്ടുന്നില്ല. തൊഴിലില്ലായ്മയെക്കുറിച്ചും ആരും ഒന്നും സംസാരിക്കുന്നില്ല. നന്നായിട്ടുണ്ട്.!!

shan rahman caa

Content Highlights : shan rahman facebook post against citizenship amendment act