ജയേഷ്ഭായി, പൃഥ്വിരാജ്, ഷംഷേര; പരാജയ പരമ്പരയുമായി യഷ്‌രാജ് ഫിലിംസ്!


തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ലഭിക്കുന്ന ജനപ്രീതി ബോളിവുഡ് സിനിമകള്‍ക്ക് മേല്‍ നിഴല്‍ വീഴ്ത്തിയിരിക്കുന്ന ഈ അവസരത്തില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് യഷ് രാജ് ഫിലിംസ് ഇപ്പോള്‍ കടന്നുപോകുന്നത്.

ജയേഷ്ഭായി, പൃഥ്വിരാജ്, ഷംഷേര

ബോളിവുഡിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകള്‍ക്ക് ജന്മം നല്‍കിയ നിര്‍മാണ കമ്പനിയാണ് യഷ് രാജ് ഫിലിംസ്. ഇന്ത്യന്‍ സിനിമയിലെ മഹാപ്രതിഭ യഷ് രാജ് ചോപ്ര 1970 ലാണ് യഷ് രാജ് ഫിലിംസ് ആരംഭിക്കുന്നത്. മകന്‍ ആദ്യത്യ ചോപ്രയാണ് ഇപ്പോള്‍ യഷ് രാജ് ഫിലിംസിന്റെ സാരഥി.

തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ലഭിക്കുന്ന ജനപ്രീതി ബോളിവുഡ് സിനിമകള്‍ക്ക് മേല്‍ നിഴല്‍ വീഴ്ത്തിയിരിക്കുന്ന ഈ അവസരത്തില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് യഷ് രാജ് ഫിലിംസ് ഇപ്പോള്‍ കടന്നുപോകുന്നത്. ഏറെ പ്രതീക്ഷയോടെ നിര്‍മിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് മുന്നില്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയാണ്. റണ്‍ബീര്‍ കപൂറിനെ നായകനാക്കി കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്ത ഷംഷേരയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജൂലൈ 22 ന് റിലീസ് ചെയ്ത ചിത്രത്തിന് മുടക്കുമുതലിന്റെ നാലില്‍ ഒരു ഭാഗം പോലും നേടാനായിട്ടില്ല. വളരെ നിര്‍ണായകമായ ആദ്യ വാരത്തില്‍ സിനിമയ്ക്ക് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്തു നിന്ന് ലഭിക്കുന്നത് നല്ല പ്രതികരണമല്ല.

അക്ഷയ് കുമാറിനെ നായകനാക്കി ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രവും ബോക്‌സ് ഓഫീസില്‍ തകര്‍ന്നു. രജപുത്ര രാജാവ് പൃഥ്വിരാജ് ചൗഹാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം 150-300 കോടി ബജറ്റിലാണ് ഒരുക്കിയത്. 84 കോടി മാത്രമാണ് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നേടാനായത്. അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു ഈ സിനിമ.

രണ്‍വീര്‍ സിംഗിനെ നായകനാക്കി ദിവ്യാംഗ് തക്കാര്‍ സംവിധാനം ചെയ്ത ജയേഷ്ഭായി ജോര്‍ദാറും ബോക്‌സ് ഓഫീസില്‍ പരാജയമറിഞ്ഞു. മെയ് 13 നാണ് ചിത്രം റിലീസ് ചെയ്തത്. താരതമ്യേന കുറഞ്ഞ മുടക്കുമുതലിലാണ് (86 കോടി) ചിത്രം ഒരുക്കിയത്. എന്നാല്‍ ബോക്‌സ്ഓഫീസ് വരുമാനം വെറും 26 കോടിയായിരുന്നു. റാണി മുഖര്‍ജി-സെയ്ഫ് അലിഖാന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ബണ്ടി ഓര്‍ ബബ്ലിയും പരാജയമായിരുന്നു.

ആമീര്‍ ഖാനെ നായകനാക്കി വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ (2018) എന്ന ചിത്രമാണ് യഷ് രാജ് ഫിലിംസിന് ഏറ്റവും വലിയ തിരിച്ചടി നല്‍കിയത്. റിലീസ് ചെയ്ത ആദ്യവാരത്തില്‍ മികച്ച ബോക്‌സ് ഓഫീസ് വരുമാനം നേടിയെങ്കിലും തൊട്ടടുത്ത വാരം വരുമാനം താരതമ്യേന കുറഞ്ഞു. ഈ ചിത്രത്തിന് സാമ്പത്തികമായ നഷ്ടം സംഭവിച്ചില്ലെന്നാണ് യഷ് രാജ് ഫിലിംസിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. എന്നാല്‍ പ്രേക്ഷകരുടെയും നിരൂപരുടെയും ഭാഗത്ത് നിന്ന് കടുത്ത വിമര്‍ശനാണ് ചിത്രം നേടിയത്. ഹൃത്വിക് റോഷന്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വാര്‍ എന്ന ചിത്രം മാത്രമാണ് ഇതിനൊരപവാദമായി നിന്നത്. 150 കോടിയോളം മുടക്കിയൊരുക്കിയ ചിത്രം 475 കോടി നേടി. 2019 ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും വരുമാനം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു വാര്‍.

കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ഷംഷേരയുടെ പ്രചരണ പരിപാടികള്‍ നടത്തിയത്. ചിത്രത്തിലെ താരങ്ങളായ രണ്‍ബീര്‍ കപൂര്‍, വാണി കപൂര്‍ തുടങ്ങിയവരെല്ലാം ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായി. കേരളത്തില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ പോലും പ്രചരണത്തിന്റെ ഭാഗമായുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നടക്കം ചിത്രത്തിന് നല്ല പ്രതികരണമല്ല ലഭിക്കുന്നത്

ഷാരുഖ് ഖാന്‍ ഏറെ കാലത്തിന് ശേഷം മടങ്ങിയെത്തുന്ന പത്താന്‍, സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ 3, ദ ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലി, മഹാരാജ തുടങ്ങിയവയാണ് യഷ് രാജ് ഫിലിംസിന്റെ ഭാവി പ്രതീക്ഷകള്‍.

Content Highlights: Shamshera, Samrat Prithviraj, Jayeshbhai Jordaar, Bunty Aur Babli 2 Yash Raj Films

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented