ഷംന കാസിം ഭർത്താവിനൊപ്പം | photo: instagram/ shamna kasim
തന്റെ ഗർഭധാരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് നടി ഷംന കാസിം. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് നടിയുടെ പ്രതികരണം.
നേരത്തെ ഗർഭധാരണത്തിന്റെ ഏഴാം മാസത്തില്‍ നടത്തുന്ന ബേബി ഷവറിന്റ ചിത്രങ്ങള്‍ ഷംന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകള്‍ സംശയവുമായി എത്തിയിരുന്നു. കല്യാണത്തിന് മുന്‍പേ ഗർഭിണി ആയോ തുടങ്ങിയ ചോദ്യങ്ങള്‍ ആളുകള്‍ ഉന്നയിച്ചിരുന്നു. യൂട്യൂബ് ചാനലുകളില്‍ വീഡിയോകളും പ്രത്യക്ഷപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഷംന പ്രതികരണവുമായി എത്തിയത്.
'ബേബി ഷവറിന് ശേഷം ഒരുപാട് പേര്‍ ആശംസകള്‍ അറിയിച്ചു. ഇവര്‍ക്കെല്ലാം നന്ദിയുണ്ട്. ഒരുപാട് ചോദ്യങ്ങള്‍ ഞാന്‍ കണ്ടു. നിരവധി യൂട്യൂബ് ചാനലുകളില്‍ പല തലക്കെട്ട് ഒക്കെ ഇട്ട് വീഡിയോകള്‍ വന്നു. കല്യാണത്തിന് മുന്‍പേ പ്രഗ്നന്റ് ആയോ എന്നൊക്കെ ആളുകള്‍ ചോദിച്ചു. കല്യാണം കഴിഞ്ഞ് മൂന്ന് മാസമേ ആയുള്ളു, അപ്പോള്‍ ഏഴാം മാസം നടത്തേണ്ട ബേബി ഷവറോ എന്നൊക്കെ ആളുകള്‍ക്ക് സംശയമായി.
ജൂണ്‍ 12 നാണ് എന്റെ നിക്കാഹ് കഴിഞ്ഞത്. നിക്കാഹ് കഴിഞ്ഞാല്‍ ചില ആളുകള്‍ രണ്ടായി താമസിക്കും. ചിലര്‍ ഒരുമിച്ച് ആവും കഴിയുക. ഞങ്ങള്‍ നിക്കാഹിന് ശേഷം ലിവിങ് ടുഗെതര്‍ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിന് ശേഷം വിവാഹച്ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്. പക്ഷേ, ഞാന്‍ ഷൂട്ടിങ് തിരക്കുകളില്‍ ആയിരുന്നു. 3-4 സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. തെലുഗു ചിത്രം 'ദസറ' ഉള്‍പ്പടെയുള്ളവയില്‍ അഭിനയിച്ചിരുന്നു. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. അതുകൊണ്ട് വിവാഹച്ചടങ്ങ് നടത്തിയത് ഒക്ടോബറില്‍ ആണ്. ഇതിനാലാണ് ആശയക്കുഴപ്പം ഉണ്ടായത്. ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ്. ഞാനെന്റെ ജീവിതം ആസ്വദിക്കുന്നു. എന്നെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും നന്ദി', ഷംന കാസിം പറഞ്ഞു.
Content Highlights: shamna kasim about baby shower
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..