-
പഴയ ഓർമചിത്രം പങ്കുവച്ച് ഷമ്മി തിലകൻ. നടൻ ഇടവേള ബബുവിനൊപ്പമുള്ള മുപ്പത് വർഷം മുമ്പത്തെ ചിത്രമാണ് ഷമ്മി പങ്കുവച്ചിരിക്കുന്നത്.
#പൂപ്പൽ_പിടിച്ച_ഒരു_പഴംകാഴ്ച.
ഇന്നത്തെ അമ്മേടെ നായരോടൊപ്പം 30 വർഷങ്ങൾക്ക് മുമ്പ്.!
ടി.കെ.രാജീവ് കുമാറിന്റെ #ഒറ്റയാൾപട്ടാളം സിനിമയിൽ അഭിനയിക്കുമ്പോൾ ഇടവേളകൾ ഇല്ലാതെ എന്റെ മുറിയിൽ ഉണ്ടായിരുന്ന ബാബു...!
#കുത്തിപ്പൊക്കൽ.
ചിത്രം പങ്കുവച്ച് ഷമ്മി കുറിച്ചു.
ടി.കെ.രാജീവ് കുമാറിന്റെ സംവിധാനത്തിൽ 1990ൽ പുറത്തിറങ്ങിയ ‘ഒറ്റയാൾ പട്ടാളം എന്ന ചിത്രത്തിന്റെ സമയത്ത് പകർത്തിയ ചിത്രമാണ് ഇത്. മുകേഷ്, മധുബാല എന്നിവർ നാികാനായകന്മാരായെത്തിയ ചിത്രത്തിൽ ഇടവേള ബാബു, ഷമ്മി തിലകൻ, ഇന്നസെന്റ്, കെപിഎസി ലളിത, വെട്ടുക്കിളി പ്രകാശ് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
Content Highlights : Shammy Thilakan Shares An Old Picture with Idavela Babu, Ottayal Pattalam Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..