നശ്വര നടൻ ജയൻ വിടവാങ്ങി 40 വർഷങ്ങൾ തികയുന്ന ദിനമാണിന്ന്. മലയാളസിനിമയിൽ പൗരുഷത്തിന്റെ പ്രതീകമായി ജ്വലിച്ചുയർന്ന് സാഹസികതയുടെ ഉയരങ്ങളിൽ വീണുപൊലിഞ്ഞ ഈ താരത്തെ അനുസ്മരിക്കുകയാണ് സിനിമാരം​ഗത്തുള്ളവരും ആരാധകരും. 

അക്കൂട്ടത്തിൽ നടൻ ഷമ്മി തിലകൻ പങ്കുവച്ച ഒരു കുറിപ്പും അതിന് ആരാധകർ നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. യഥാർത്ഥ സൂപ്പർസ്റ്റാറിന് പ്രണാമം എന്നാണ് ജയന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഷമ്മി തിലകൻ കുറിച്ചത്.

എന്നാൽ സൂപ്പർസ്റ്റാർ എന്ന പ്രയോ​ഗത്തിൽ വിയോജിപ്പുമായി കുറച്ചാളുകൾ രം​ഗത്തെത്തി. അതെന്താണ് അങ്ങനെ പറഞ്ഞതെന്നും മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകൾ അല്ലേയെന്നും ഒരാൾ ചോദിച്ചു. ''അവർ സൂപ്പർ സ്റ്റാറുകൾ ആണെന്ന് എനിക്ക് തോന്നിയിട്ടില്ലെ''ന്നായിരുന്നു ഷമ്മി തിലകന്റെ മറുപടി. ഇതിനെ പിന്തുണച്ചും എതിർത്തും ഒട്ടനവധിയാളുകൾ രം​ഗത്തെത്തി. 

Shammy Thilakan on Mammootty Mohanlal Actor Jayan Death Anniversary Facebook post

Content Highlights: Shammy Thilakan on Jayan, 40th Death Anniversary