'അമ്മയുടെ ലെറ്റര്‍ പാഡിന്റെ പൈസ കൊടുത്തത് ഞാന്‍, അതില്‍ എന്നെ പുറത്താക്കിയെന്ന് എഴുതിവരട്ടെ'


ഷമ്മി തിലകൻ

കൊല്ലം: തനിക്കെതിരായ 'അമ്മ'യുടെ നീക്കത്തിനുപിന്നില്‍ ചില ഭാരവാഹികള്‍ക്ക് അച്ഛനോടുള്ള കലിപ്പാണെന്ന് നടന്‍ ഷമ്മി തിലകന്‍ ആരോപിച്ചു. നടപടിയെടുക്കരുതെന്ന് മമ്മൂട്ടി അടക്കമുള്ളവര്‍ പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. കൊല്ലത്തെ വീട്ടില്‍ സംസാരിക്കുകയായിരുന്നു ഷമ്മി തിലകന്‍. ഇപ്പോഴും അമ്മയുടെ അംഗമാണെന്നും തന്റെകൂടി പൈസയ്ക്കാണ് അമ്മ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

''അമ്മയുടെ ലെറ്റര്‍ പാഡിന്റെ പൈസ ഞാനാണ് കൊടുത്തത്. ആ ലെറ്റര്‍ പാഡില്‍ എന്നെ പുറത്താക്കിയെന്ന് എഴുതിവരട്ടെ. നടപടി നേരിടാന്‍ തയ്യാറാണ്. ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് എന്നെ ബോധിപ്പിച്ചിട്ടില്ല. എന്റെ ഭാഗം പൂര്‍ണമായും കേട്ടിട്ടില്ല. അതിനുമാത്രമുള്ള തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ നിലപാട് ഞാന്‍ പറയും. അമ്മയിലെ ചില ഭാരവാഹികളില്‍നിന്ന് നീതി ലഭിക്കില്ലെന്ന തോന്നലുണ്ട്.'' ജനറല്‍ ബോഡി തന്നെ അറിയിച്ചതുപോലുമില്ലെന്നും ഷമ്മി പറഞ്ഞു.

ഷമ്മി തിലകന്‍ കുറച്ചുനാളായി സാമൂഹികമാധ്യമങ്ങളിലൂടെയുംമറ്റും സംഘടനയ്‌ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ സിദ്ദിഖ് പറഞ്ഞു.

സംഘടന മാഫിയാസംഘമാണെന്നുവരെ ആരോപിച്ചിരുന്നു. പുറത്താക്കണമെന്നായിരുന്നു യോഗത്തില്‍ കൂടുതല്‍ അംഗങ്ങളുടെയും അഭിപ്രായം. സസ്‌പെന്‍ഷന്‍, ശാസന തുടങ്ങിയ നിര്‍ദേശങ്ങളും ഉയര്‍ന്നു. എന്നാല്‍, ഷമ്മി പങ്കെടുക്കാത്തതിനാല്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി വിശദീകരണം തേടിയശേഷംമതി നടപടി എന്നായിരുന്നു യോഗ തീരുമാനമെന്നും സിദ്ദിഖ് പറഞ്ഞു.

Content Highlights: Shammy Thilakan, AMMA, Thilakan, AMMA Meeting

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented