ഇന്നസെന്റും മുകേഷും കൂടി എന്നെ ചിരിച്ചുകൊണ്ട് ഭീഷണിപ്പെടുത്തി- ഷമ്മി തിലകന്‍


Shammi Thilakan

വിനയന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ ഇന്നസെന്റും മുകേഷും തന്നെ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഷമ്മി തിലകന്‍. നടന്‍ തിലകനും വിനയന്‍ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ സംഘടനയില്‍ നിന്നും മാറ്റിനിര്‍ത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. താരംസഘടനയുടെയും ഫെഫ്കയുടെയും വിലക്കിനെ മറികടക്കാന്‍ വിനയന്‍ നിയമപോരാട്ടം നടത്തി അത് വിജയിക്കുകയും ചെയ്തു. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഷമ്മി തിലകന്റെ പരാമര്‍ശം.

''2018-ലാണ് ഈ വിഷയം തുടങ്ങുന്നത്. ഇടവേള ബാബുവിന് ഞാന്‍ അയച്ച സന്ദേശത്തില്‍ സംവിധായകന്‍ വിനയന്റെ ഒരു കേസിനെക്കുറിച്ച് പറയുന്നുണ്ട്. അമ്മയുമായി വിനയന് കേസുണ്ടായും അദ്ദേഹം കോമ്പറ്റീഷന്‍ കമ്മീഷനില്‍ പോയി വിജയിച്ചതുമെല്ലാം എല്ലാവര്‍ക്കും അറിയാം.

വിനയന്റെ സിനിമയില്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ഒരു നല്ല കഥാപാത്രമായിരുന്നു. അദ്ദേഹം അഡ്വാന്‍സും നല്‍കിയിരുന്നു. തുടര്‍ന്ന് മുകേഷും ഇന്നസെന്റും എന്നോട് അതില്‍ അഭിനയിക്കേണ്ടെന്ന് പറഞ്ഞു. ചിരിച്ച് ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. അഡ്വാന്‍സ് തിരിച്ചുകൊടുത്തേക്ക്, ഇല്ലെങ്കില്‍ നാളെ നിനക്കത് ദ്രോഹമാകും എന്നാണ് പറഞ്ഞത്. അങ്ങിനെയാണ് ഞാന്‍ ഈ സിനിമയില്‍നിന്ന് പിന്‍മാറിയത്. വഴക്ക് വേണ്ടെന്ന് കരുതിയാണ് ഒഴിഞ്ഞത്. അല്ലാതെ മറ്റൊന്നും കൊണ്ടല്ല.

അമ്മയെ അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും താന്‍ ചെയ്തിട്ടില്ല. എന്നാല്‍ സംഘടനയിലെ പുഴുക്കുത്തുകളെ ചൂണ്ടാക്കാട്ടേണ്ടത് ഒരു അംഗം എന്ന നിലയില്‍ എന്റെ കടമയായിരുന്നു. അനീതി എവിടെയാണോ അതിനെതിരേയായിരുന്നു യുദ്ധം. സംഘടനക്കുള്ളില്‍ തന്നെയാണ് പ്രതികരിച്ചത്. അപ്പപ്പോള്‍ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങള്‍ എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പോയിട്ടില്ല. എന്റെ അച്ഛന് വേണ്ടിയും, പൊതുവേ നടക്കുന്ന അനീതിയ്ക്കുമെതിരേയാണ് ശബ്ദമുയര്‍ത്തിയത്. എല്ലാത്തിനും ഞാന്‍ കത്തയിച്ചിട്ടുണ്ട്. അതിന്റെയെല്ലാം തെളിവുകള്‍ എന്റെ പക്കലുണ്ട്. എന്റെ അച്ഛനോട് കാണിച്ച അനീതിക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്‍പ് പെരുമാറ്റച്ചട്ടം ലംഘിച്ച് അംഗങ്ങളെ സ്വാധീനിക്കാന്‍ കൈനീട്ടം നല്‍കിയതിനെതിരേ പരാതി നല്‍കിയിട്ടുണ്ട്. തെറ്റല്ലേ അത്? അങ്ങനെയാണ് കാലാകാലങ്ങളായി ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുന്നവര്‍ ചെയ്യുന്നത്''- ഷമ്മി തിലകന്‍ പറഞ്ഞു.

Content Highlights: Shammi Thilakan, Mukesh, innocent, Vinayan Movie, AMMA, Thilakan Ban

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented