തിലകന്‍ വെറുക്കുന്ന നായകന്റെ സിനിമയിലെ അഭിനയം? മറുപടിയുമായി ഷമ്മി തിലകന്‍


നിലവിലെ സാഹചര്യത്തില്‍ എ.എം.എം.എയില്‍ നിന്ന് തിലകന് നീതി ലഭിക്കുമെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

തിലകനുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന നായകനൊപ്പം സിനിമയില്‍ അഭിനയിച്ചതിനുള്ള കാരണം വെളിപ്പെടുത്തി മകന്‍ ഷമ്മി തിലകന്‍. നായകന്‍ ആരെന്നതല്ല ഇവിടെ പ്രസ്‌ക്തമെന്നും ജോഷിയുടെ സിനിമ ആയതുകൊണ്ട് താന്‍ അഭിനയിച്ചതെന്നും ഷമ്മി തിലകന്‍ മറുപടി നല്‍കി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷമ്മി മനസ്സു തുറന്നത്.

ജോഷി സാറിന്റെ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന സിനിമ മുതലാണ് അച്ഛനെ പുറത്താക്കുന്നത്. അതിനു മുന്‍പ് ധ്രുവം, വാഴുന്നോര്‍ എന്ന സിനിമകളില്‍ ഞാന്‍ ജോഷി സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു. അച്ഛനും ജോഷി സാറുമായി നല്ല ബന്ധത്തിലായിരുന്നില്ല. എന്നിട്ടും ഞാന്‍ അദ്ദേഹത്തിന്റെ സഹായിയായിരുന്നു. അതുകൊണ്ടു തന്നെ ആ നടന്റെ നിര്‍ബന്ധം കൊണ്ടല്ല ഞാന്‍ ഈ പറയുന്ന സിനിമകളില്‍ അഭിനയിച്ചത്. ജോഷി സാര്‍ എന്റെ ഗോഡ് ഫാദറാണ്. അദ്ദേഹം പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും- ഷമ്മി തിലകന്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ എ.എം.എം.എയില്‍ നിന്ന് തിലകന് നീതി ലഭിക്കുമെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ പ്രസിഡന്റ് ആയിരിക്കേ അച്ഛന് നീതി ലഭിക്കും. ഇത് എന്റെ വിശ്വാസമായിരുന്നില്ല. അച്ഛന്റെ വിശ്വാസമായിരുന്നു- ഷമ്മി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented