ത്ത് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഷമ്മി തിലകന്‍ എത്തി. മീറ്റിങ്ങില്‍ പങ്കെടുത്ത വിവരം ഷമ്മി തന്നെയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. 

'പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം, അമ്മയ്ക്കൊപ്പം. സത്യത്തിനെന്നും ശരശയ്യ മാത്രം... കൃഷ്ണാ നീ എവിടെ..? എവിടെ..? സംഭവാമി യുഗേ യുഗേ..!'- അദ്ദേഹം ഒരു ചിത്രം പങ്കുവച്ച് ഇങ്ങനെ കുറിച്ചു.
 
ചിത്രത്തിന് താഴെ അഭിപ്രായങ്ങളുമായി ആരാധകരും രംഗത്തെത്തി. ശക്തമായ വേഷങ്ങളിലൂടെ ഷമ്മി വീണ്ടും സിനിമയില്‍ തിരിച്ചെത്തണമെന്ന് ഒരാള്‍ കമന്റു ചെയ്തു. അതത്ര എളുപ്പമല്ല എന്നായിരുന്നു ഷമ്മിയുടെ മറുപടി. എന്നാല്‍ ഷമ്മിക്ക് അത് സാധിക്കുമെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. 

thilakan controversy

2009 ലാണ് നടന്‍ തിലകന്‍ അമ്മയില്‍ നിന്ന് പുറത്ത് പോകുന്നത്. അദ്ദേഹത്തിനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കമമെന്നാവശ്യപ്പെട്ട് 2018 ല്‍ മകന്‍ ഷമ്മി തിലകന്‍ സംഘടനയെ സമീപിച്ചിരുന്നു.

സിനിമയിലെ ചില വ്യക്തികളുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് തന്നെ ഏതാനും ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കിയതായി തിലകന്‍ ആരോപണം ഉന്നയിച്ചിരുന്നു. അമ്മ പക്ഷാപാതകരമായ നിലപാടാണ് സ്വീകരിച്ചതെന്ന് തിലകന്‍ ആരോപിച്ചിരുന്നു. തിലകനെ പിന്തുണച്ച ഷമ്മി അമ്മയുടെ യോഗങ്ങളില്‍  നിന്ന് വര്‍ഷങ്ങളായി വിട്ടു നില്‍ക്കുകയായിരുന്നു.

Content Highlights: shammi thilakan at amma meeting after 10 years