ഷമാസ് സിദ്ദിഖി, നവാസുദ്ദീൻ സിദ്ദിഖി | ഫോട്ടോ: www.instagram.com/shamasnawabsiddiqui/, പി.ടി.ഐ
നടൻ നവാസുദ്ദീൻ സിദ്ദിഖിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമില്ല. സഹോദരനും സംവിധായകനുമായ ഷമാസ് സിദ്ദിഖി നവാസുദ്ദീനെതിരെ രൂക്ഷമായ വിമർശനങ്ങളും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. നവാസുദ്ദീൻ സിദ്ദിഖി ആളുകളെ കയ്യൊഴിയുന്ന വ്യക്തിയാണെന്നും താനും നവാസുദ്ദീന്റെ ഭാര്യ ആലിയാ സിദ്ദിഖിയുമാണ് അതിന്റെ ഏറ്റവും വലിയ രണ്ട് ഉദാഹരണങ്ങളെന്നും ഷമാസ് പറഞ്ഞു. ഇടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷമാസിന്റെ തുറന്നുപറച്ചിൽ.
താൻ മുമ്പ് നിരവധി ടെലിവിഷൻ ഷോകളിൽ പങ്കെടുക്കുകയും ഒന്നുരണ്ടെണ്ണം സംവിധാനം ചെയ്തിട്ടുമുണ്ടെന്നും ഷമാസ് പറഞ്ഞു. ഇതിനുശേഷം ഒരിക്കൽ തനിക്ക് സ്വന്തമായി ചിലരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് നവാസുദ്ദീൻ സിദ്ദിഖി സമീപിച്ചിരുന്നു. 2019-ലാണ് തന്റെ സംവിധാനത്തിൽ 'ബോലേ ചുഡിയാം' എന്ന ചിത്രം റിലീസിന് തയ്യാറെടുത്തത്. ആ ചിത്രത്തിൽ നവാസുദ്ദീനെ അഭിനയിപ്പിക്കാൻ താത്പര്യമുണ്ടായിരുന്നില്ല. നിർമാതാവുകൂടി നിർബന്ധിച്ചിട്ടാണ് അദ്ദേഹത്തെ നായകനാക്കിയതെന്നും ഷമാസ് ഓർമിച്ചു.
'ബോലേ ചുഡിയാമിന്റെ ചെറിയ ചില ജോലികൾ മാത്രം ബാക്കി നിൽക്കേ തനിക്ക് കിട്ടാനുള്ള ബാക്കി പണം മുഴുവൻ തരാതെ സഹകരിക്കില്ലെന്ന് നവാസുദ്ദീൻ പറഞ്ഞു. എന്റെ സിനിമയോട് അദ്ദേഹം ഇങ്ങനെ ചെയ്യുന്നതെന്തിനെന്നും എന്നെ എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ലെന്നും ഞാൻ ആശ്ചര്യപ്പെട്ടു. പറഞ്ഞതിലുമധികം കൊടുത്തു. ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായി.' ഷമാസ് പറഞ്ഞു.
തന്റെ മകളെ കാണാൻ പോലും മറ്റ് കുടുംബാംഗങ്ങളെ നവാസുദ്ദീൻ അനുവദിച്ചില്ലെന്ന് ഷമാസ് ആരോപിച്ചു. ആളുകൾ അവരുടെ ചുറ്റുമുള്ള അന്തരീക്ഷത്തിനനുസരിച്ച് സംസാരിക്കുകയാണ്. നവാസുദ്ദീന്റെയും ആലിയയുടേയും മകനെ അമ്മ തള്ളിപ്പറഞ്ഞത് ദേഷ്യത്തിൽ മാത്രമായിരിക്കണം. നവാസിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹം തന്റെ മകനെ തള്ളിപ്പറഞ്ഞിട്ടില്ല. എന്നാൽ നവാസ് കോടതിയിൽ സമർപ്പിച്ച വിവാഹമോചന രേഖകൾ എന്താണെന്ന് എനിക്കറിയില്ല. കോടതി ഇത് പരിശോധിച്ച് തീരുമാനമെടുക്കും. അത്തരത്തിലുള്ള ഒരു പേപ്പറിലും താൻ ഒപ്പിട്ടിട്ടില്ലെന്നാണ് ആലിയ പറഞ്ഞത്. അതിനാൽ, ആലിയ ആ രേഖകളെ കോടതിയിൽ ചോദ്യം ചെയ്യണമെന്നും ഷമാസ് ആവശ്യപ്പെട്ടു.
നേരത്തേ നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ ആലിയയും അവരുടെ അഭിഭാഷകൻ റിസ്വാനും നടനെതിരെ രംഗത്തെത്തിയിരുന്നു. നവാസുദ്ദീൻ സിദ്ദിഖിയും കുടുംബവും ഒരാഴ്ചയോളം ആലിയ സിദ്ദിഖിക്ക് ഭക്ഷണമോ കിടക്കയോ നൽകുകയോ ശൗചാലയം ഉപയോഗിക്കാനനുവദിക്കുകയോ ചെയ്തിട്ടില്ല. അവരെ നിരീക്ഷിക്കാൻ നിരവധി പുരുഷ കാവൽക്കാരെ നിയോഗിച്ചിരിക്കുകയാണ്. കൂടാതെ പ്രായപൂർത്തിയാവാത്ത കുട്ടിക്കൊപ്പം കഴിയുന്ന മുറിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ് തുടങ്ങിയ കാര്യങ്ങളാണ് ആലിയയും റിസ്വാനും അന്ന് ആരോപിച്ചത്.
Content Highlights: shamas siddiqui against his brother nawazuddin siddiqui, allegations against awazuddin siddiqui
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..