പ്രമുഖ ബോളിവുഡ് നിർമാതാക്കളും സംവിധായകരും ലൈം​ഗിക താത്പര്യത്തോടെ സമീപിച്ചു; വെളിപ്പെടുത്തിലുമായി നടി


നേരായ രീതിയിൽ ഒരു സ്ത്രീയുടെ ഹൃദയം കീഴടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലും അത്തരക്കാർക്കില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും ഷമ പറഞ്ഞു.

ഷമാ സിക്കന്ദർ | ഫോട്ടോ: www.instagram.com/shamasikander/

ആമിർ ഖാനും മനീഷ കൊയ്രാളയും മുഖ്യവേഷങ്ങളിലെത്തിയ മൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ നടിയാണ് ഷമാ സിക്കന്ദർ. എന്നാൽ അധികം വൈകാതെ തന്നെ ബോളിവുഡിനോട് വിടപറയുകയായിരുന്നു ഷമ. ഹിന്ദി സീരിയൽ രം​ഗത്തും സാന്നിധ്യമറിയിച്ച അവർ അഭിനയരം​ഗത്ത് തനിക്ക് നേരിടേണ്ടിവന്ന കാസ്റ്റിങ് കൗച്ച് അനുഭവത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഷമ.

ലൈം​ഗിക താത്പര്യത്തോടെ തന്നെ സമീപിച്ചവരിൽ പ്രമുഖരായ നിർമാതാക്കളും സംവിധായകരുമുണ്ടെന്നാണ് ഷമ പറഞ്ഞത്. ബോളിവുഡ് ലൈഫ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. സുഹൃത്താകണമെന്ന ആ​ഗ്രഹം പറഞ്ഞാണ് മുൻപ് നിരവധി നിർമാതാക്കൾ തന്നെ സമീപിച്ചിരുന്നത്. പക്ഷേ ഒപ്പം ജോലി ചെയ്യാതെ എങ്ങനെ സുഹൃത്തുക്കളാകുമെന്ന ആലോചനയിലായിരുന്നു ഞാൻ. ജോലിക്കു പകരം ലൈംഗിക താൽപര്യങ്ങൾ തേടുന്നത് ഏറ്റവും വൃത്തികെട്ട കാര്യമാണ്. അതിഭീകരമായി അരക്ഷിതബോധമുള്ളവരാകും അങ്ങനെ ചെയ്യുന്നത്. നേരായ രീതിയിൽ ഒരു സ്ത്രീയുടെ ഹൃദയം കീഴടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലും അത്തരക്കാർക്കില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും ഷമ പറഞ്ഞു.

എന്നാൽ കാസ്റ്റിങ് കൗച്ച് ബോളിവുഡിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ലെന്നും ഷമ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ തലമുറയിലെ ചലച്ചിത്രകാരന്മാർക്ക് ഇക്കാര്യത്തിൽ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു. പുതുതലമുറ നിർമാതാക്കൾ പ്രൊഫഷണലുകളും മറ്റുള്ളവരെ ബഹുമാനിക്കുന്നവരുമാണ്. ജോലിക്ക് വേണ്ടിയുള്ള സെക്‌സ് എന്ന ധാരണ അവർക്കില്ലെന്നും ഷമ കൂട്ടിച്ചേർക്കുന്നു.

മൻ എന്ന ചിത്രത്തിനുശേഷം ബസ്തി, കോൺട്രാക്റ്റ് തുടങ്ങിയ ചിത്രങ്ങളും ഷമയുടേതായുണ്ട്. യേ മേരി ലൈഫ് ഹേ, സി.ഐ.ഡി, മൻ മേം ഹേ വിശ്വാസ് തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും അവർ വേഷമിട്ടു. ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു കാമുകനായ ജയിംസ് മിലിറോണുമായുള്ള നടിയുടെ വിവാഹം. കുറച്ചുകാലമായി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന ഷമ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.

Content Highlights: Shama sikander on casting couch experience, shama sikander interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented