'അവൻ മയക്കുമരുന്ന് ഉപയോ​ഗിക്കുകയോ? അസംഭവ്യം'; സിദ്ധാന്തിന്റെ അറസ്റ്റിൽ ശക്തി കപൂർ


താൻ മുംബൈയിലായിരുന്നെന്നും എന്താണ് നടക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും ശക്തി കപൂർ പറഞ്ഞു.

സിദ്ധാന്ത് കപൂറും ശക്തി കപൂറും | ഫോട്ടോ: www.instagram.com/siddhanthkapoor/

മകൻ സിദ്ധാന്ത് കപൂറിനെ മയക്കുമരുന്ന് ഉപയോ​ഗിച്ചതിന് പോലീസ് അറസ്റ്റുചെയ്തെന്ന വാർത്ത വിശ്വസിക്കാനാവാതെ പിതാവും നടനുമായ ശക്തി കപൂർ. സിദ്ധാന്ത് മയക്കുമരുന്ന് ഉപയോ​ഗിച്ചെന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് അദ്ദേഹം ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

താൻ മുംബൈയിലായിരുന്നെന്നും എന്താണ് നടക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും ശക്തി കപൂർ പറഞ്ഞു. വാർത്താ ചാനലുകളിൽ നിന്നാണ് സംഭവം അറിഞ്ഞത്. സിദ്ധാന്തിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പാർട്ടിയിൽ ഡി.ജെ ആയി പ്രവർത്തിക്കാനാണ് സിദ്ധാന്ത് ബം​ഗളൂരുവിൽ പോയത്. അറസ്റ്റ് ചെയ്തെന്ന വാർത്തകളൊക്കെ എവിടെ നിന്നാണ് വരുന്നതെന്നും അദ്ദേഹം ചോദിച്ചു.

ബെംഗളൂരുവിലെ പാർക്ക് ഹോട്ടലിൽ ഡി.ജെ. പാർട്ടിയ്ക്കിടെ നടത്തിയ റെയ്ഡിലാണ് നടനും സിനിമാപ്രവർത്തകനുമായ സിദ്ധാന്ത് പിടിയിലായത്. 35 പേരെയാണ് പാർട്ടിയിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിൽ സിദ്ധാന്ത് അടക്കം ആറുപേർ ലഹരിമരുന്ന് ഉപയോഗിച്ചതായി വൈദ്യപരിശോധനയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

എൻ.ഡി.പി.എസ്. ആക്ട് പ്രകാരമാണ് സിദ്ധാന്ത് അടക്കമുള്ളവർക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ ജില്ലാ പോലീസ് മേധാവി ഭീമശങ്കർ എസ്. ഗുലേദ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. പ്രിയദർശൻ, അനുരാ​ഗ് കശ്യപ് തുടങ്ങിയ സംവിധായകരുടെ അസിസ്റ്റന്റായി സിദ്ധാന്ത് പ്രവർത്തിച്ചിരുന്നു. 2013-ൽ പുറത്തിറങ്ങിയ ഷൂട്ടൗട്ട് അറ്റ് വഡാല എന്ന ചിത്രത്തിലൂടെ അഭിനയരം​ഗത്തേക്കും സിദ്ധാന്ത് പ്രവേശിച്ചു.

നേരത്തെ സിദ്ധാന്ത് കപൂറിന്റെ സഹോദരിയും നടിയുമായ ശ്രദ്ധാ കപൂറിനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ചോദ്യം ചെയ്തിരുന്നു. ലഹരിമരുന്ന് കൈവശംവെച്ചെന്ന ആരോപണത്തിലാണ് 2020-ൽ ശ്രദ്ധാ കപൂറിനെ ചോദ്യംചെയ്തത്.

Content Highlights: Shakti Kapoor on his son Siddhanth Kapoor detained for consuming drugs, bangalore drug case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


thrissur railway

1 min

അച്ഛനൊപ്പം യാത്ര ചെയ്ത 16-കാരിക്ക് നേരേ തീവണ്ടിയില്‍ അതിക്രമം; തൃശ്ശൂരില്‍ അഞ്ചുപേര്‍ക്കെതിരേ കേസ്

Jun 26, 2022

Most Commented