മോഹൻലാല്‍–ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘എലോണി’ന്റെ ചിത്രീകരണം പൂർത്തിയായി. പതിനേഴ് ദിവസം കൊണ്ടാണ് സിനിമയ്ക്ക് പാക്കപ്പ് ആയത്. 

‘ഇന്ന് പതിനേഴാം ദിവസം എലോൺ പാക്കപ്പായി. കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിക്കുവാൻ എന്നോടൊപ്പം പ്രയത്നിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാൽജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി. എല്ലാറ്റിനുമുപരി എപ്പോഴും സ്നേഹവും പ്രതീക്ഷയും നൽകുന്ന എന്റെ പ്രിയപ്പെട്ട സിനിമ ആസ്വാദകർക്ക് ഒത്തിരിയൊത്തിരി നന്ദി.’–ഷാജി കൈലാസ് കുറിച്ചു.

രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ജേക്സ് ബിജോയ് സം​ഗീതവും  അഭിനന്ദൻ രാമാനുജം ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. ഡോൺമാക്സ് ആണ് എഡിറ്റിങ്. പന്ത്രണ്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്. 2009–ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസാണ് അവസാനമായി ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം.

Content Highlights : Shaji Kailas Mohanlal Movie Alone Packup