ജീത്തു ജോസഫ് ഞെട്ടിച്ചു, ആസിഫ് അലിയുടെ കരിയർ ബെസ്റ്റ്; കൂമനെ പ്രശംസിച്ച് ഷാജി കൈലാസ്


ദൃശ്യം 2, 12th മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമൻ മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

കൂമനിൽ ആസിഫ് അലി, ഷാജി കൈലാസ് | ഫോട്ടോ: www.facebook.com/ActorAsifAli, www.facebook.com/ShajiKailasOfficial/photos

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമൻ ബോക്സോഫീസിൽ കുതിപ്പ് തുടരുകയാണ്. ചലച്ചിത്രരം​ഗത്തുനിന്നും പുറമേ നിന്നും നിരവധിപേരാണ് ചിത്രത്തെ അഭിനന്ദിച്ച് രം​ഗത്തെത്തുന്നത്. സംവിധായകൻ ഷാജി കൈലാസാണ് അക്കൂട്ടത്തിലെ ഏറ്റവും പുതിയ ആൾ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ചിത്രത്തെ വാനോളം പുകഴ്ത്തിയത്.

ചിത്രം സമ്മാനിച്ചത് മികച്ച ദൃശ്യാനുഭവമാണെന്ന് ഷാജി കൈലാസ് പറയുന്നു. ആദ്യാവസാനം ത്രില്ലടിപ്പിച്ച ഒരു ചിത്രമെന്ന് കൂമനെ വിശേഷിപ്പിക്കാം. ജീത്തു ജോസഫ് ഒരിക്കൽ കൂടി തന്റെ കയ്യടക്കം കൊണ്ട് ഞെട്ടിച്ചു. ആസിഫ്‌ അലി തന്നത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നാണെന്നും ഷാജി കൈലാസ് എഴുതി.

ദൃശ്യം 2, 12th മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമൻ മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കെ ആർ കൃഷ്ണകുമാറാണ് രചന. രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രാജികോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽസൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൽ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമ്മകല തുടങ്ങിയവരാണ് താരനിരയിലെ മറ്റുള്ളവർ.

അതേസമയം പൃഥ്വിരാജ്, ആസിഫ് അലി എന്നിവരെ നായകന്മാരാക്കിയുള്ള കാപ്പയാണ് ഷാജി കൈലാസിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. അപർണ ബാലമുരളി, അന്ന ബെൻ, ജ​ഗദീഷ്, നന്ദു തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിൽ. ജി.ആർ. ഇന്ദു​ഗോപന്റെ ശംഖുമുഖി എന്ന കൃതിയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്.

Content Highlights: shaji kailas appreciating kooman movie, asif ali and jeethu joseph


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented