സിനിമയോളം പ്രണയത്തെ അടയാളപ്പെടുത്തിയ മറ്റെന്താണുള്ളത്. അതില്‍ ചില പ്രണയങ്ങള്‍ സിനിമയുടെ സ്‌ക്രീനിന് പുറത്തേക്ക് സഞ്ചരിച്ചു. ആക്ഷന്‍ എവിടെ കട്ട്, എവിടെ എന്ന് നിര്‍വചിക്കാനാവാതെ നിത്യപ്രണയത്തിന്റെ വഴിയിലേക്ക് അവ സഞ്ചരിച്ചു. അങ്ങനെ ഒരു പ്രണയകഥയാണ് സംവിധായകനായ ഷാജി കൈലാസിനും മലയാളികളുടെ പ്രിയ നടിയായിരുന്ന ആനിക്കും പറയാനുള്ളത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ദുദ്രാക്ഷം എന്ന സിനിമയുടെ സെറ്റില്‍ വച്ച് മൊട്ടിട്ട പ്രണയം പിന്നീട് വിപ്ലവകരമായ വിവാഹത്തിലെത്തി. ആ കഥ ഇങ്ങനെ..
അരുണാചലം സ്റ്റുഡിയോസില്‍ വച്ചാണ് ഷാജി കൈലാസ് ആനിയെ ആദ്യം കാണുന്നത്. രുദ്രാക്ഷത്തില്‍ നായികയായ ആനിയോട് ഷാജി കൈലാസിന് പ്രണയം തോന്നി. സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ നായകന്‍.
രഞ്ജി പണിക്കരോടാണ് തന്റെ പ്രണയം ഷാജി കൈലാസ് ആദ്യം തുറന്നു പറയുന്നത്. രഞ്ജി ആനിയോട് ഇത് പറഞ്ഞപ്പോള്‍ ആനിക്കും സമ്മതം.
'ഒരു നല്ല മനുഷ്യനാകാന്‍ എനിക്ക് പ്രചോദനമായ നിനക്ക് പിറന്നാള്‍ ആശംസകള്‍..'
സിനിമയുടെ ആവശ്യത്തിനായി ബോംബൈയില്‍ പോകുന്നു എന്ന് പറഞ്ഞ് അങ്ങനെ ഒരു ദിവസം ഷാജി കൈലാസ് വീട്ടില്‍ നിന്നിറങ്ങി. ആ യാത്ര അവസാനിച്ചത് ആനിയുടെ വീടിന്റെ മുന്‍പിലും. വീട്ടിലെ തൊടിയിലെ ചക്ക പഴുത്തോ എന്ന് നോക്കാനെന്ന വ്യാജേന ഷാജിയെയും കാത്ത് പറമ്പില്‍ നിന്നിരുന്ന ആനിയെയും കൂട്ടിയായിരുന്നു ഷാജിയുടെ പിന്നീടുള്ള യാത്ര. അവര്‍ നേരേ പോയത് സുരേഷ് ഗോപിയുടെ വീട്ടിലും. അവിടെ വച്ചായിരുന്നു വിപ്ലവകരമായ ആ കല്യാണം നടന്നത്.
മനം കവര്‍ന്ന പ്രണയ താരങ്ങള്‍; ലേഖനത്തിന്റെ പൂര്‍ണരൂപം സ്റ്റാര്‍ ആന്റ് സ്‌റൈലില്‍ വായിക്കാം
Content Highlights: Shaji Kailas Annie love story, Rudraksham movie, Suresh Gopi, Renji panicker, Shaji Kailas Annie Family