നയൻതാര, ഷാരൂഖ് ഖാൻ | photo: twitter/ @SRKsSamina
നയന്‍താരയെ സന്ദര്‍ശിക്കാന്‍ നടിയുടെ ചെന്നൈയിലെ വസതിയിലെത്തി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാനും നയന്‍താരയും പ്രധാന വേഷത്തിലെത്തുന്ന 'ജവാന്‍' എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റ്‌ലീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അര മണിക്കൂറോളം ഷാരൂഖ് ഖാന്‍ നയന്‍താരയുടെ വസതിയില്‍ ചെലവഴിച്ചിരുന്നു. താരം പുറത്തിറങ്ങിയതോടെ ആരാധകര്‍ ചുറ്റുംകൂടി. സെല്‍ഫിയെടുക്കാനും കാണാനുമായി ആരാധകര്‍ തിരക്ക് കൂട്ടുന്നതിനിടെ ഷാരൂഖ് ഖാന്‍ നയന്‍താരയോട് യാത്ര പറഞ്ഞ് കാറില്‍ കയറി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
അതേസമയം, ജവാന്റെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. ഫെബ്രുവരി മുതലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു.
ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരങ്ങള്‍. വിജയ് സേതുപതി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. 2023 ജൂണില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.
Content Highlights: shahrukh khan visits nayanthara in chennai video viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..