പഠാന്റെ വിജയാഘോഷത്തിൽ നിന്നും
പഠാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ഷാരൂഖ് ഖാന്‍. പഠാന്‍ 500 കോടിയോളം നേടിയതിനെ തുടര്‍ന്ന് മുംബൈയില്‍ സംഘടിപ്പിച്ച വിജയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ഷാരൂഖ്. തങ്ങള്‍ ആരെയും വേദനിപ്പിക്കാനല്ല സിനിമ ചെയ്യുന്നതെന്നും പ്രേക്ഷകരുടെ വിനോദത്തിന് വേണ്ടിയാണെന്നും ഷാരൂഖ് പറഞ്ഞു.
'ഡര്‍, ബാസിഗര്‍ തുടങ്ങിയ സിനിമകളില്‍ ഞാന്‍ വില്ലനായിരുന്നു. ജോണ്‍ എബ്രഹാം പഠാനിലും. അതുകൊണ്ട് ഞങ്ങളാരും ചീത്ത മനുഷ്യരാകുന്നില്ല. നിങ്ങള്‍ സന്തോഷിപ്പിക്കാനാണ് ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ല.
നമ്മള്‍ എല്ലാവരും പരസ്പരം സ്‌നേഹിക്കുന്നു. മാത്രവുമല്ല നമ്മള്‍ എല്ലാവരും ഒന്നാണ്. അതിനെ വളരെ ലളിതമായി വിശദീകരിക്കുകയാണെങ്കില്‍ ദീപിക അമര്‍ ആണെങ്കില്‍ ഞാന്‍ അക്ബറാണ്, ജോണ്‍ ആന്റണിയും. ''
2018ല്‍ തകര്‍ന്നടിഞ്ഞ ബോളിവുഡ് ചിത്രം 'സീറോ'യ്ക്ക് ശേഷം തനിക്ക് ആത്മവിശ്വാസം തീരെ ഉണ്ടായിരുന്നില്ലെന്നും ഷാരൂഖ് പറഞ്ഞു. സീറോയ്ക്ക് ശേഷം നാല് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പഠാന്‍ റിലീസ് ചെയ്യുന്നത്. ഹിന്ദി സിനിമാ വ്യവസായത്തിന് പുത്തന്‍ ഉണര്‍വ് നല്‍കിയതില്‍ ഷാരൂഖ് പ്രേക്ഷകരോട് നന്ദി പറഞ്ഞു.
കോവിഡ് കാലത്തിന് ശേഷം ഒട്ടേറെ ബോളിവുഡ് സിനിമകളാണ് ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞത്. അവയില്‍ അക്ഷയ് കുമാര്‍, ആമീര്‍ ഖാന്‍ തുടങ്ങിയ വലിയ താരങ്ങളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അതിര്‍ത്തികള്‍ കടന്ന് തെന്നിന്ത്യന്‍ സിനിമകള്‍ ബോളിവുഡിന്റെ മാര്‍ക്കറ്റ് പിടിച്ചടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പഠാന്റെ വിജയം ഹിന്ദി സിനിമയ്ക്ക് കരുത്ത് പകര്‍ന്നിരിക്കുകയാണ്.
Content Highlights: Shahrukh Khan on Pathaan success, Deepika padukone, John Abraham, success meet, video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..