പഠാൻ പോസ്റ്റർ | photo: facebook/ shahrukh khan
നാല് വര്‍ഷങ്ങള്‍ക്ക് ശേഷമിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം 'പഠാന്‍' ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. തുടര്‍ച്ചയായ പരാജയങ്ങളില്‍ വീര്‍പ്പുമുട്ടിയ ബോളിവുഡിന് ആശ്വാസമായിരുന്നു ഈ ഷാരൂഖ് ചിത്രം. ബോക്‌സോഫീസില്‍ നിന്ന് ആയിരം കോടിയിലധിം നേടിയ ശേഷം ചിത്രം ഒ.ടി.ടിയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഒ.ടി.ടി റിലീസിന് ശേഷവും തിയേറ്ററിലെ പ്രദര്‍ശനം തുടരുകയാണ് 'പഠാന്‍'.
മാര്‍ച്ച് 22-ന് ആമസോണ്‍ പ്രൈമിലൂടെയാണ് പഠാന്‍ സ്ട്രീമിങ് ആരംഭിച്ചത്. ജനുവരി 25-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയ ചിത്രം 50 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് ഒ.ടി.ടിയിലെത്തിയത്. 1050 കോടി രൂപയാണ് ആഗോളതലത്തില്‍ ചിത്രം ഇതുവരെ നേടിയത്.
ഇന്ത്യയിലുള്‍പ്പടെ ഇപ്പോഴും പ്രദര്‍ശനം തുടരുന്നതിനാല്‍ കളക്ഷന്‍ വൈകാതെ 1100 കോടി പിന്നുടുമെന്നാണ് അനലിസ്റ്റുകളുടെ നിരീക്ഷണം. കൂടാതെ ചില വിദേശരാജ്യങ്ങളില്‍ കൂടി 'പഠാന്‍' റിലീസിനൊരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഷാരൂഖിനും ദീപിക പദുക്കോണിനും ഒപ്പം ജോണ്‍ എബ്രഹാം, സല്‍മാന്‍ ഖാന്‍, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരും 'പഠാനി'ല്‍ എത്തിയിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ഷാരൂഖ് ചിത്രമായിരുന്നു പഠാന്‍.
Content Highlights: shahrukh khan movie pathan running successfully in theatres even after ott release
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..