പഠാൻ പോസ്റ്റർ | photo: facebook/shahrukh khan
തിയേറ്ററില്‍ വമ്പന്‍ കുതിപ്പ് നടത്തിയ ഷാരൂഖ് ഖാന്‍ ചിത്രം 'പഠാന്‍' ഒ.ടി.ടിയിലേയ്ക്ക്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ആയിരം കോടിയിലധികം രൂപയാണ് 'പഠാന്‍' ബോക്‌സോഫീസില്‍ നിന്നും നേടിയത്.
മാര്‍ച്ച് 22-ന് ചിത്രം ഒ.ടി.ടിയില്‍ റിലീസാകും. ആമസോണ്‍ പ്രൈമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത്. ഹിന്ദി, തെലുഗു, തമിഴ് ഭാഷകളില്‍ ചിത്രം ലഭ്യമാകും.
നാല് വര്‍ഷത്തിന് ശേഷം നായകനായുള്ള തിരിച്ചുവരവ് പഠാനിലൂടെ ഷാരൂഖ് ഖാന്‍ ഗംഭീരമാക്കിയിരുന്നു. ജനുവരി 25-ന് റിലീസായ ചിത്രം ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷന്‍ ഉള്‍പ്പടെ ഒട്ടനവധി റെക്കോഡുകള്‍ നേടിയിരുന്നു.
ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്ന പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്. 2018-ല്‍ പുറത്തിറങ്ങിയ സീറോയിലാണ് ഷാരൂഖ് ഒടുവില്‍ നായകനായി വേഷമിട്ടത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രവും രാജ്കുമാര്‍ ഹിരാനി ചിത്രവും ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Content Highlights: shahrukh khan movie pathan ott release announced
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..