ഷാരൂഖ് ഖാൻ വീടിന് മുന്നിൽ | photo: ani
മുംബൈയിലുള്ള തന്റെ വസതിക്ക് മുന്നില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പുറത്തേക്ക് വരാത്തതെന്തെന്ന് ചോദിച്ച ആരാധകന് മറുപടിയുമായി ഷാരൂഖ് ഖാന്. ട്വിറ്ററിലൂടെ സംഘടിപ്പിച്ച #AsKSRK എന്ന സെഷനിടെയാണ് ഷാരൂഖ് ഖാന് ആരാധകന് രസകരമായ മറുപടി നല്‍കിയത്.
താന്‍ പുറത്ത് കാത്ത് നില്‍ക്കുകയായിരുന്നുവെന്നും എന്തുകൊണ്ടാണ് ഷാരൂഖ് ഖാന് പുറത്തേക്ക് വരാത്തതെന്നും ആരാധകന് ചോദിച്ചു. മടി തോന്നുന്നുവെന്നും കിടക്കയിൽ ചടഞ്ഞിരിക്കുകയാണെന്നുമാണ് ഷാരൂഖ് ഖാന് മറുപടി നല്‍കിയത്.
പഠാനെക്കുറിച്ച് ഇളയ മകന്റെ പ്രതികരണം എന്താണെന്ന് മറ്റൊരു ആരാധകന് ചോദിച്ചു. മകന് ട്രെയിലര്‍ കണ്ടുവെന്നും അതില്‍ കാണിക്കുന്ന ജെറ്റ് പാക്ക് സീന്‍ ഇഷ്ടമായെന്നും താരം പറഞ്ഞു. ഇപ്പോള്‍ അതുപോലൊരെണ്ണം വേണമെന്നാണ് അവന്റെ ആവശ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഷാരൂഖ് ഖാന് നായകനായെത്തുന്ന പഠാന് ഈ മാസം 25-ന് തിയേറ്ററുകളിലെത്തും. ദീപിക പദുകോണാണ് ചിത്രത്തില്‍ നായികയായിട്ട് എത്തുന്നത്.
ബുക്കിങ് ആരംഭിച്ച വിദേശരാജ്യങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യയിലും മികച്ച ബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നത്. ആനന്ദ് സിദ്ധാര്‍ഥ് സംവിധാനം ചെയ്ത 'പഠാന്' യഷ് രാജ് ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്.
Content Highlights: shahrukh khan funny reply to his fan through twitter asksrk
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..