നടൻ ഇർഫാൻ ഖാന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ നടുക്കത്തിലാണ് ഇന്ത്യൻ സിനിമാ ലോകം. രാജ്യത്തെ തന്നെ മികച്ച നടന്മാരിൽ ഒരാളായ ഇർഫാന്റെ വേർപാട് ഉൾക്കൊള്ളാനായിട്ടില്ല ആരാധകർക്കും. പ്രിയ സുഹൃത്തിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. 

"എന്റെ സുഹൃത്ത്, പ്രചോദനം, ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച നടൻ...അല്ലാഹു നിങ്ങളുടെ ആത്മാവിനെ അനു​ഗ്രഹിക്കട്ടെ ഇർഫാൻ ഭായി. നിങ്ങൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്ന വസ്തുതയെ വിലമതിക്കുന്നതുപോലെ തന്നെ നിങ്ങളെ മിസ് ചെയ്യുകയും ചെയ്യുന്നു"..ഷാരൂഖ് കുറിച്ചു...

srk

നടൻ ആമിർ ഖാനും താരത്തിന്റെ വിയോ​ഗത്തിൽ ദു:ഖം രേഖപ്പെടുത്തി.

"സഹപ്രവർത്തകൻ ഇർഫാന്റെ വിയോ​ഗ വാർത്ത ഒരുപാട് സങ്കടമുണ്ടാക്കുന്നു..എത്ര ദാരുണവും സങ്കടകരവുമാണ്. കഴിവുള്ള പ്രതിഭയായിരുന്നു. അ​ദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും എന്റെ അനുശോചനം അറിയിക്കുന്നു. നിങ്ങളുടെ സിനിമകളിലൂടെ ഞങ്ങളുടെ ജീവിതത്തിലേക്ക് നിങ്ങൾ കൊണ്ടുവന്ന എല്ലാ സന്തോഷങ്ങൾക്കും നന്ദി ഇർഫാൻ. നിങ്ങളെന്നും സ്നേഹത്തോടെ ഓർമിക്കപ്പെടും" ആമിർ കുറിച്ചു

aamir

വൻകുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇർഫാന്റെ അപ്രതീക്ഷിത മരണം. . 2018ൽ  ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു.  ഇതെത്തുടർന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു.

ഭാര്യ; സുതപ സികാർ, മക്കൾ; ബബിൽ, ആര്യൻ, സഹോദരങ്ങൾ; സല്‍മാന്‍, ഇമ്രാന്‍ 

Content Highlights ; Shahrukh Khan And Aamir Khan Remembers Irrfan Khan