പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കാന്‍ ഒരു സന്ദേശമേ ബോളിവുഡ് താരം ഷാഹിദ് കപൂറിനുള്ളൂ. അത് മറ്റൊന്നുമല്ല, പ്രധാനമന്ത്രിയുടെ തന്നെ അഭിമാന പദ്ധതിയായ ശുചിത്വഭാരതത്തെക്കുറിച്ചാണ്.
'ഞങ്ങളെല്ലാവരും ശുചിത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ ഈ വൃത്തിയും വെടിപ്പും അതേപോലെ നിലനിര്‍ത്തുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു. എനിക്ക് തോന്നുന്നത് രാഷ്ട്രീയക്കാരും ഇതുതന്നെ ചെയ്യണം എന്നാണ്.' നേഹ ധൂപിയക്കൊപ്പമുള്ള ടെലിവിഷന്‍ ഷോയിലായിരുന്നു പ്രധാനമന്ത്രിക്കുള്ള ഷാഹിദ് കപൂറിന്റെ ഈ സന്ദേശം.
കളേഴ്‌സ് ഇന്‍ഫിനിറ്റി ചാനലിലെ ബി.എഫ്.എഫ് വിത്ത് വോഗ് എന്ന പരിപാടിയില്‍ പ്രധാനമന്ത്രിക്ക് നല്‍കാന്‍ എന്തെങ്കിലും സന്ദേശമുണ്ടോ എന്ന അവതാരക നേഹ ദൂപിയയുടെ ചോദ്യത്തിനായിരുന്നു ഷാഹിദിന്റെ ഈ മറുപടി.
Content Highlights: ShahidKapoor NarendraModi SwachBharath NehaDupia Bollywood