ബോളിവുഡ് താരം ഷാഹിദ് കപൂറാണ് ഇനി ഏഷ്യയിലെ എറ്റവും സെക്‌സിയായ പുരുഷന്‍. യു.കെ ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ ഐ മാസിക നടത്തിയ തിരഞ്ഞെടുപ്പിലാണ് ഷാഹിദ്  പട്ടിയില്‍ മുന്നിലെത്തിയത്. 

മുന്‍ വര്‍ഷം ഈ സ്ഥാനം ലഭിച്ച ബ്രിട്ടീഷ്-പാകിസ്താനി ഗായകന്‍ സായിന്‍ മാലിക്കിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഷാഹിദ് ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത്. ഏറ്റവും സെക്‌സിയായ അമ്പത് പുരുഷന്മാരുടെ പട്ടികയില്‍ ഹൃത്വിക് റോഷന്‍ ആണ് രണ്ടാം സ്ഥാനത്ത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഹൃത്വിക് പട്ടികയില്‍ രണ്ടാമതെത്തുന്നത്.

"2017 ല്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സെക്‌സിയായ പുരുഷന്‍..ഗംഭീരം..എല്ലാവര്‍ക്കും നന്ദി...നിങ്ങളുടെ സ്‌നേഹവും പിന്തുണയും കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്. ലവ് യു ഓള്‍"..ഷാഹിദ് ട്വിറ്ററില്‍ കുറിച്ചു..

shahid kapoor

"ഒരു നടന്‍ എന്ന നിലയില്‍ തന്റെ കഴിവുകള്‍ തെളിയിക്കുകയും ശാരീരികമായ ആകര്‍ഷത്വം കൊണ്ട് ആരാധകരെ, പ്രത്യേകിച്ച് സ്ത്രീകളെ സന്തോഷിപ്പിക്കുകയും ചെയ്തത് കൊണ്ട് മാത്രമല്ല ഷാഹിദ് എന്ന നടന് തന്റെ ഭാര്യയോടും മകളോടുമുള്ള സ്‌നേഹവും ഭക്തിയും കൊണ്ട് കൂടിയാണ് ആരാധകരുടെ മനം കവര്‍ന്നത്. ഒരു തികഞ്ഞ കുടുംബനാഥന്‍ എന്ന നിലയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല, ഷാഹിദിനെ കണ്ട് വളര്‍ന്നുവരുന്ന ഒരു തലമുറയ്ക്ക് കൂടി അദ്ദേഹം പ്രിയങ്കനായി തീര്‍ന്നിരിക്കുകയാണ്." ഈസ്റ്റേണ്‍ ഐ എന്റര്‍ടൈന്‍മെന്റ് എഡിറ്റര്‍ അസ്ജദ് നസീര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു 

ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ആദ്യത്തെ പത്തുപേരടങ്ങുന്ന പട്ടികയില്‍ ഒരേ ഒരു ക്രിക്കറ്റ് താരം മാത്രമേയുള്ളൂ എന്നതും കൗതുകകരമാണ്. ലക്ഷകണക്കിന് ആരാധികമാരെ നിരാശരാക്കി കൊണ്ട് കഴിഞ്ഞ ദിവസം ബോളിവുഡ് നടി അനുഷ്‌കയെ മിന്നു ചാര്‍ത്തിയ വിരാട് കോലിയാണ് പട്ടികയില്‍ പത്താമനായി ഇടം പിടിച്ചത്.

 
ഒരേ ഒരു തെന്നിന്ത്യൻ താരമേ പട്ടികയിലെ ആദ്യ അന്‍പതില്‍ ഇടം നേടിയിട്ടുള്ളു. അത് വേറെ ആരുമല്ല, ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടടിച്ച പ്രഭാസാണ്. പട്ടികയിൽ ഇരുപത്തിയാറാമനാണ് പട്ടിക.

Content Highlights : shahid kapoor Sexiest Asian Man Priyanka Chopra HrithikRoshan