-
കൊറോണ വൈറസ് ഭീതിയിലും ജാഗ്രതയിലുമാണ് ലോകം മുഴുവന്‍. സിനിമാതാരങ്ങളും നിര്‍ദേശപ്രകാരം വീടുകളില്‍ നിന്നും പുറത്തിറങ്ങാതെ കഴിച്ചു കൂട്ടുകയാണ്. ക്വാറന്റൈനില്‍ കഴിയുന്ന ഷാഹിദ് കപൂര്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായി സംവദിച്ചിരുന്നു. ക്വാറന്റൈനിലിരിക്കുന്നതിനെക്കുറിച്ചും ജേഴ്സി എന്ന ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും ഇഷ്ടതാരങ്ങളെക്കുറിച്ചുമെല്ലാം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഷാഹിദ് മറുപടി നല്കി.
ജീവിതത്തെ മാറ്റിമറിച്ച മൂന്ന് സ്വഭാവങ്ങള്‍ പറയാമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ഷാഹിദ് ഇങ്ങനെ മറുപടി നല്കി. സസ്യഭുക്കായതും ആത്മീയതയെ ഇഷ്ടപ്പെട്ടു തുടങ്ങിയതും ഭാര്യ പറയുന്നത് കേട്ടു തുടങ്ങിയതും തന്റെ ജീവിതത്തെ മാറ്റി മറിച്ചുവെന്ന് ഷാഹിദ് പറയുന്നു. പുതിയ ചിത്രം ജേഴ്സിയുടെ റിലീസിനായി കാത്തിരിക്കുകയാണെന്നും എന്നു പുറത്തിറങ്ങുമെന്നും പലരും ആകാംക്ഷ പ്രകടിപ്പിച്ചു.
തമിഴ് ജേഴ്സിയില്‍ നാനിയുടെ അഭിനയം ഇഷ്ടപ്പെട്ടോയെന്നു ചോദിച്ചപ്പോള്‍ താന്‍ സിനിമ കണ്ട് കരഞ്ഞുപോയെന്നായിരുന്നു ഷാഹിദിന്റെ മറുപടി. പ്രഭാസിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം അടിപൊളിയല്ലേയെന്നാണ് ഷാഹിദ് പറഞ്ഞത്. കബീര്‍ സിംഗ് പോലുള്ള ചിത്രങ്ങള്‍ ഇനിയും വേണമെന്ന് ഒരു ആരാധകന് പറഞ്ഞു. തനിക്കും ഇനിയും അത്തരം ചിത്രങ്ങളില്‍ അഭിനയിക്കണമെന്നുണ്ടെന്നും എവിടെപ്പോയി കണ്ടു പിടിക്കുമെന്നും ഷാഹിദ് കപൂര്‍ ചോദിക്കുന്നു. ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ബോറടിക്കില്ലേയെന്ന ചോദ്യത്തിന് ഇഷ്ടമുള്ളവര്‍ക്കൊപ്പം നില്ക്കുമ്പോള് എങ്ങനെ ബോറടിക്കാനാണെന്നും വെല്ലുവിളി സ്വീകരിച്ചിരിക്കയല്ലേ നമ്മളെന്നും വെല്ലുവിളികളേറ്റെടുക്കുമ്പോള് ബോറടിക്കാറില്ലെന്നും ഷാഹിദ് പറയുന്നു.
Content Highlights : shahid kapoor reveals his life changed when he listened to his wife
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..