ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന് അര്‍ബുദമാണെന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാട്ടുതീ പോലെ പ്രചരിച്ചിരുന്നത്. ഷാഹിദിന് വയറ്റില്‍ അര്‍ബുദം ആണെന്നും അതിനാല്‍ ചിത്രങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്നുമായിരുന്നു വാര്‍ത്തകള്‍. 

എന്നാല്‍ ഇതിനെതിരേ പ്രതികരണവുമായി ഷാഹിദ് തന്നെ എത്തിയിരിക്കുകയാണ്.

താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഇത്തരം സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും ഷാഹിദ് ട്വീറ്റ് ചെയ്തു. 

shahid

'ബാട്ടി ഗുല്‍ മീറ്റര്‍ ചലു'വാണ് ഷാഹിദിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സന്ദീപ് വാംഗ സംവിധാനം ചെയ്യുന്ന കബീര്‍സിങ്ങ് എന്ന ചിത്രത്തിലാണ് താരമിപ്പോള്‍ അഭിനയിക്കുന്നത്. ലോണെവാലയില്‍ ഭാര്യ മീറയ്ക്കും മക്കള്‍ക്കുമൊപ്പം അവധി ആഘോഷിക്കുകയാണ് ഷാഹിദിപ്പോള്‍. 

Content Highlights : Shahid Kapoor opens up on stomach cancer rumours shahid kapoor bollywood actor on rumours tweet