ബോളിവുഡ് താരം ഷാഹിദ് കപൂറിനും ഭാര്യ മിറാ രജ്പുതിനും പെണ്‍കുഞ്ഞു പിറന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ വെച്ചായിരുന്നു കുഞ്ഞിന്റെ ജനനം.
കുഞ്ഞു പിറന്നതിന്റെ സന്തോഷം ട്വിറ്ററിലൂടെ ഷാഹിദ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. അവളെത്തിയിരിക്കുന്നു. സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ മതിയാകുന്നില്ലെന്ന് ഷാഹിദ് ട്വീറ്റ് ചെയ്തു.
She has arrived and words fall short to express our happiness. Thank you for all your wishes.
— Shahid Kapoor (@shahidkapoor) August 26, 2016
ജെനീലിയ ഡിസൂസ, രിതേഷ് ദേശ്മുഖ് എന്നീ പ്രമുഖരടക്കം നിരവധി പേര്‍ ഷാഹിദ് കപൂറിനും മിറക്കും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
2015 ജൂലൈ ഏഴിനായിരുന്നു ഷാഹിദും മിറയും തമ്മിലുള്ള വിവാഹം.