മിഴിലെ സൂപ്പർഹിറ്റ് സംവിധായകരിൽ ഒരാളാണ് അറ്റ്ലി. ആര്യ, നയൻതാര, നസ്രിയ, ജയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ രാജാ റാണിയിലൂടെയാണ് അറ്റ്ലി തമിഴിൽ അരങ്ങേറ്റം കുറിച്ചത്. രാജാ റാണിയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ തെരി, മെർസൽ, ബി​ഗിൽ എന്നീ മൂന്ന് ബ്ലോക്ബസ്റ്ററുകൾ കൂടി അറ്റ്ലി തമിഴകത്തിന് സമ്മാനിച്ചു. അറ്റ്ലി ബോളിവുഡിലേക്ക് ചുവട് വയ്ക്കാനൊരുങ്ങുകയാണെന്നതാണ് ഇപ്പോഴത്തെ പുതിയ വാർത്ത.

ബോളിവുഡിന്റെ കിങ്ങ് ഖാൻ ഷാരൂഖിനൊപ്പമാണ് അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റം എന്നാണ് റിപ്പോർട്ടുകൾ. സാങ്കി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് നിർമിക്കുക എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് ഷാരൂഖ് എത്തുക എന്നതാണ് പുതിയ വാർത്ത. ഇൻവെസ്റ്റി​ഗേഷൻ ഓഫീസറായും കൊടുംക്രിമിനലുമായാണ് ഷാരൂഖ് എത്തുക എന്നാണ് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിൽ നായികാ വേഷത്തിലെത്തുക എന്നും റിപ്പോർട്ടുകൾ പറയുന്നു.

യഷ് രാജ് ഫിലിംസ് ഒരുക്കുന്ന പഥാൻ, രാജ്കുമാർ ഹിറാനി ചിത്രം എന്നിവയാണ് ഷാരൂഖിന്റെ പുതിയ ചിത്രങ്ങൾ. ഇതിന് ശേഷമാകും അറ്റ്ലിയുടെ ചിത്രം താരം കരാർ ചെയ്യുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Content Highlights :Shah Rukh Khan to play a double role in Atlees debut in bollywood