ഷാരൂഖ് ഖാൻ | ഫോട്ടോ: എ.പി
ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന് കോവിഡ്. നേരത്തെ കത്രിന കൈഫ്, കാർത്തിക് ആര്യൻ, ആദിത്യ റോയ് കപൂർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അക്ഷയ് കുമാറിന് ഈയിടെ രോഗം വന്ന് ഭേദമായിരുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഷാരൂഖ് ഖാന് സുഖപ്രാപ്തി നേർന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ' നമ്മുടെ ബ്രാൻഡ് അംബാസിഡറായ ഷാരൂഖ് ഖാന് കൊവിഡ് സ്ഥിരീകരിച്ചതായി അറിഞ്ഞു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു'. മമത ട്വീറ്റ് ചെയ്തു. ബംഗാളിന്റെ ബ്രാൻഡ് അംബാസിഡർ ആണ് കിങ് ഖാൻ.
കഴിഞ്ഞ ദിവസങ്ങളിലായാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ജവാന്റെ ടൈറ്റിൽ പോസ്റ്ററും അനൗൺസ്മെന്റ് ടീസറും പുറത്തുവന്നത്. തമിഴിലെ പ്രശസ്ത സംവിധായകൻ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. 2023 ജൂൺ 2ന് അഞ്ച് ഭാഷകളിൽ ജവാൻ തിയേറ്ററുകളിൽ എത്തും
രാജ്കുമാർ ഹിറാനിയുടെ ഡങ്കി, സിദ്ധാർത്ഥ് ആനന്ദിന്റെ പത്താൻ എന്നിവയാണ് ഷാരൂഖ് ഖാന്റേതായി തൊട്ടുപിന്നാലെ വരുന്ന ചിത്രങ്ങൾ.
Content Highlights: Shah Rukh Khan tests Covid positive, Mamata Banerjee tweets 'get well' message
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..