ബാ​ഗിൽ ലക്ഷങ്ങളുടെ വിലയുള്ള വാച്ചുകൾ; ഷാരൂഖ്‌ ഖാനെ വിമാനത്താവളത്തിൽ തടഞ്ഞു, പിഴയടപ്പിച്ചു


രാത്രി 12.30-ഓടെ സ്വകാര്യ ചാർട്ടേഡ് വിമാനത്തിലാണ് ഷാരൂഖ് ഖാൻ മുംബൈയിലെത്തിയത്. പുലർച്ചെ ഒരുമണിയോടെ ഇവിടെ ടി-3 ടെർമിനലിൽ റെഡ് ചാനൽ കടക്കുന്നതിനിടെയാണ് ഷാരൂഖ് ഖാനെയും സംഘത്തെയും കസ്റ്റംസ് തടഞ്ഞത്.

ഷാരൂഖ് ഖാൻ | ഫോട്ടോ: എ.പി

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു. 18 ലക്ഷംരൂപ വിലയുള്ള വാച്ചുകളും അവയുടെ കവറുകളും ഷാരൂഖിന്റെ പക്കലുണ്ടായിരുന്നു. ഈ വാച്ചുകൾക്ക് 6.87 ലക്ഷംരൂപയാണ് ഷാരൂഖ് കസ്റ്റംസ് ഡ്യൂട്ടി അടച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഷാരൂഖ് ഷാർജയിൽനിന്ന് തിരിച്ചെത്തിയതെന്ന് എയർ ഇന്റലിജൻസ് യൂണിറ്റ് അറിയിച്ചു.

രാത്രി 12.30-ഓടെ സ്വകാര്യ ചാർട്ടേഡ് വിമാനത്തിലാണ് ഷാരൂഖ് ഖാൻ മുംബൈയിലെത്തിയത്. പുലർച്ചെ ഒരുമണിയോടെ ഇവിടെ ടി-3 ടെർമിനലിൽ റെഡ് ചാനൽ കടക്കുന്നതിനിടെയാണ് ഷാരൂഖ് ഖാനെയും സംഘത്തെയും കസ്റ്റംസ് തടഞ്ഞത്. ബാഗ് പരിശോധിച്ചപ്പോൾ വിലപിടിപ്പുള്ള വാച്ചുകൾ കണ്ടെത്തി.

ഇതോടൊപ്പം വാച്ചുകളുടെ ഒഴിഞ്ഞ പെട്ടികളും കണ്ടെത്തി. ഒരുമണിക്കൂർനീണ്ട പരിശോധനയ്ക്കുശേഷം ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെ ഷാരൂഖിനെയും മാനേജർ പൂജ ദദ്‌ലാനിയെയും പോകാൻ അനുവദിച്ചെങ്കിലും ഷാരൂഖിന്റെ അംഗരക്ഷകൻ രവിയെയും മറ്റ് ടീമംഗങ്ങളെയും കസ്റ്റംസ് തടഞ്ഞുവെച്ചു.

രവി കസ്റ്റംസ് ഡ്യൂട്ടിയായി 6.87 ലക്ഷം അടച്ചു. അതിനുശേഷമാണ് വിട്ടയച്ചത്. രാവിലെ എട്ടുമണിയോടെ നടപടികൾ പൂർത്തിയാക്കിയശേഷമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ രവിയെ വിട്ടയച്ചത്. പുസ്തകപ്രകാശനത്തിനാണ് ഷാരൂഖ് ഖാൻ വിദേശത്തേക്കുപോയത്.

നവംബർ 11-നാണ് ഷാരൂഖ് യു.എ.ഇ.യിലെ എക്സ്‌പോ സെന്ററിൽ എത്തിയത്. പരിപാടിയിൽ പങ്കെടുക്കാൻ ഷാരൂഖ് തന്റെ ടീമിനെയും സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുപോയിരുന്നു.

Content Highlights: Shah Rukh Khan Stopped At Mumbai Airport, Shah Rukh Khan Hd to Pay 6.83 Lakh in Customs Duty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented