ഏറെ നാളായി ബോളിവുഡിനെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന മയക്ക് മരുന്ന് കേസിൽ നടൻ ഷാരൂഖ് ഖാൻ‌റെ മകൻ ആര്യൻ ഖാനും അറസ്റ്റിലായതോടെ ഞെട്ടലിലാണ് ആരാധകർ. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ കഴിഞ്ഞ ദിവസമാണ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യനെയും കൂട്ടരെയും കസ്റ്റഡിയിൽ എടുത്തത്.

ഈ അവസരത്തിൽ ഷാരൂഖ് തന്റെ മകനെക്കുറിച്ച് പറയുന്ന ഒരു പഴയ വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ആര്യൻ കുഞ്ഞായിരിക്കുമ്പോൾ ഷാരൂഖും ഭാര്യ ​ഗൗരി ഖാനും സിമി ​ഗരേവാളിന് നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗമാണ് വൈറലാകുന്നത്. 

'മകനെ നിങ്ങൾ വഷളാക്കുമെന്ന് എനിക്ക് ഉറപ്പാണെന്ന്' സിമി ഷാരൂഖിനോട് അഭിമുഖത്തിൽ പറയുന്നു. ഇതിന് ഷാരൂഖ് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'ഒരിക്കലുമില്ല, അവന് മൂന്നോ നാലോ വയസായാൽ പെൺകുട്ടികളുടെ പുറകേ നടക്കാമെന്നും, മയക്കുമരുന്ന് ഉപയോഗിക്കാമെന്നും ലൈംഗികത അറിയാമെന്നും പറഞ്ഞിട്ടുണ്ടെന്നാണ്' തമാശയായി ഷാരൂഖ് ഇതിന് മറുപടിയായി പറഞ്ഞത്.

അന്ന് തമാശയായി ഷാരൂഖ്  പറഞ്ഞ വാക്കുകൾ ഇന്ന് സത്യമായെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. ആര്യൻ വളർത്തു​ഗുണം കാണിച്ചതാണെന്നും പരിഹാസം ഉയരുന്നുണ്ട്. 

content highlights : Shah Rukh Khan says Aryan Khan can do drugs in old interview Video goes viral