സീറോയുടെ പരാജയത്തിനു ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ബോളിവുഡ് കിങ് ഷാരൂഖ് ഖാന്‍. ലോക്ഡൗണില്‍ സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ട്വിറ്ററില്‍ ആരാധകരുമായി നടത്തിയ സംവാദത്തിനിടയിലെ ഒരു ചോദ്യവും അതിന് നല്‍കിയ ഉത്തരവും ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. 

shah rukh khan

കൗതുകപൂര്‍വം ഒരു ആരാധകന്‍ ഇങ്ങനെ ചോദിച്ചു. 'ജീവിതത്തില്‍ നഷ്ടങ്ങള്‍ സാധാരണമാണ്. കരിയര്‍ ഉപേക്ഷിക്കേണ്ട സമയമായോ എന്ന് ഒരു സൂപ്പര്‍ താരം എങ്ങനെ അറിയും?  ആരാധകന്റെ ഈ ചോദ്യത്തിന് ഷാരൂഖ് കൊടുത്ത മറുപടി ഇങ്ങനെ : ;'അറിയില്ലല്ലോ. നിങ്ങള്‍ ഈ ചോദ്യം സൂപ്പര്‍താരത്തോടു ചോദിക്കൂ, നിര്‍ഭാഗ്യവശാല്‍ ഞാന്‍ രാജാവായിപ്പോയി.'  

shah rukh khan

ഷാരൂഖ് എന്ന് ബോളിവുഡിലേക്ക് തിരിച്ചെത്തുമെന്നും ആരാധകര്‍ ചോദിച്ചിരുന്നു. ഗോസിപ്പുകള്‍ കേട്ട് മടുത്തെന്നും ഏതാണ് പുതിയ പ്രൊജക്ടെന്നു നേരിട്ട് തങ്ങളോട് പറയുമോയെന്നുമുള്ള ചോദ്യത്തിന് മനസ്സുമടുപ്പിക്കേണ്ടെന്നും താന്‍ ഇനിയും സിനിമകള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 'ഏതെല്ലാമാണെന്ന് നിങ്ങളെല്ലാവരും സമയമാവുമ്പോള്‍ അറിയുകയും ചെയ്യും.' ഷാരൂഖ് പറഞ്ഞു.

Content Highlights : shah rukh khan's hilarious reply to his fan who asked about quitiing films