'ഹേ റാമി'ലെ രംഗം
കമല്‍ഹാസന്റെ സംവിധാനത്തില്‍ 2000-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹേ റാം. ചിത്രത്തിന് തിരക്കഥ ഒരുക്കിയതും നിര്‍മിച്ചതും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചതും കമല്‍ തന്നെ.
ചിത്രം വാണിജ്യ വിജയമായിരുന്നില്ലെങ്കിലും ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.. കമലഹാസന് പുറമെ ഷാരൂഖ് ഖാന്, അതുല്‍ കുല്‍ക്കര്‍ണി, റാണി മുഖര്‍ജി, ഹേമ മാലിനി, ഗിരീഷ് കര്‍ണാട്, വസുന്ധര ദാസ്, നസറുദ്ദീന്‍ ഷാ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തി. ഇന്ത്യാവിഭജനത്തിന്റെയും വര്‍ഗ്ഗീയലഹളകളുടെയും ഗാന്ധിവധത്തിന്റെയും മറ്റും പശ്ചാത്തലത്തിലാണ് ഇതിലെ കഥ നടക്കുന്നത്. 2000-ല്‍ മൂന്ന് ദേശീയപുരസ്കാരങ്ങള്‍ ചിത്രം നേടി. മികച്ച വിദേശചിത്രത്തിനുള്ള ഓസ്കര് പുരസ്കാരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായും ചിത്രം പരിഗണിക്കപ്പെട്ടു.
ചിത്രത്തില്‍ അഭിനയിച്ചതിന് ഷാരൂഖ് നിര്‍മാതാവായ കമിലിന്റെ പക്കലില്‍ നിന്ന് പ്രതിഫലം വാങ്ങാന്‍ കൂട്ടാക്കിയില്ല. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ഹേ റാം പൂര്‍ത്തിയാക്കിയതെന്ന് ഷാരൂഖ് മനസ്സിലാക്കിയിരുന്നു. താന്‍ സമ്മാനമായി നല്കിയ വാച്ച് മാത്രമാണ് ഷാരൂഖ് സ്വീകരിച്ചതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ചിത്രം പുറത്തിറങ്ങി 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് കമലിന്റെ വെളിപ്പെടുത്തല്‍.
ചിത്രം പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയായ അവസരത്തില്‍ കമല്ഹാസന് ഒരു കുറിപ്പ് എഴുതിയിരുന്നു. ഇത്തരത്തിലുള്ള ഒരു ചിത്രം ഒരുക്കിയതില്‍ ഏറെ അഭിമാനം തോന്നുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഹേ റാമിലൂടെ പങ്കുവച്ച ആശങ്കകളും മുന്നറിയിപ്പുകളും സത്യമാകുന്നതില് ദുഃഖം തോന്നുന്നു. നമ്മുടെ രാജ്യത്തിന്റെ സമാധാനത്തിന് വേണ്ടി ഈ വെല്ലുവിളികളെ അതിജീവിച്ചേ മതിയാകൂ, നമുക്ക് സാധിക്കും- കമല്‍ കുറിച്ചു.
Content Highlights: Shah Rukh Khan remuneration for Hey Ram Movie Kamal Haasan reveals
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..