മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഷാരൂഖ് ഖാന്‍. രാജ്യത്തിന് നഷ്ടപ്പെട്ടത് ഒരു പിതാവിനെയും മികച്ച നേതാവിനെയുമാണെന്ന് ഷാരൂഖ് പറയുന്നു. 

കുട്ടിക്കാലത്ത് വാജ്‌പേയിയുടെ പ്രസംഗമുണ്ടെങ്കില്‍ അച്ഛന്‍ എന്നെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് അദ്ദേഹത്തെ നേരിട്ട് കാണാനും കവിതകളെക്കുറിച്ചും സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം സംസാരിക്കാനും അവസരം കിട്ടി. അദ്ദേഹത്തിന്റെ ഒരു കവിതയുടെ ദൃശ്യാവിഷ്‌കാരത്തില്‍ എനിക്ക് അഭിനയിക്കാനും സാധിച്ചു. വീട്ടില്‍ ബാപ്ജി എന്നാണ് അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. വ്യക്തിപരമായി എനിക്കെന്റെ ബാല്യകാലത്തിലെ ഒരു ഭാഗവും നഷ്ടപ്പെട്ടു- ഷാരൂഖ് കുറിച്ചു. 

വാജ്‌പേയി എഴുതിയ ക്യാ ഖോയ ക്യാ പായാ എന്ന കവിതയുടെ ദൃശ്യവിഷ്‌കാരത്തിലാണ് ഷാരൂഖ് അഭിനയിച്ചത്.  ജഗ്ജിത് സിംഗ് ആണ് സംഗീതമൊരുക്കിയതും ആലപിച്ചതും.