ഷാരൂഖ് ഖാൻ, ടോം ക്രൂസ്
ലോകത്തെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളുടെ പട്ടികയില്‍ ഷാരൂഖ് ഖാന് മൂന്നാം സ്ഥാനത്ത്. വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റ്ക്സിന്റെ പട്ടികയിലാണ് ഷാരൂഖ് ഇടം നേടിയിരിക്കുന്നത്. ജെറി സീന്‍ ഫീല്‍ഡ്, ടെയ്ലര് പെറി എന്നിവരാണ് ഒന്നാം സ്ഥാനത്ത്. ഡ്വെയ്ന്‍ ജോണ്‍സനാണ് പട്ടികയില്‍ രണ്ടാമത്. ടോം ക്രൂസിനെ മറികടന്നാണ് ഷാരൂഖ് മൂന്നാമതെത്തിയത്. ജാക്കി ചാന്, ജോര്‍ജ് ക്ലൂണി എന്നിവരെല്ലാം ഷാരൂഖിന് പിറകിലാണ്.
6261 കോടിയാണ് ഷാരൂഖിന്റെ ആസ്തി. സ്പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വഴികളിലൂടെ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലും ഷാരൂഖ് മുന്പിലുണ്ട്. കൂടാതെ ഒട്ടേറെ കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡറാണ് ഷാരൂഖ്. കോടികളാണ് പരസ്യത്തിന് പ്രതിഫലമായി അദ്ദേഹം വാങ്ങുന്നത്.
അതേ സമയം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന് നായകനായ പഠാൻ റിലീസിന് തയ്യാറെടുക്കുകയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക. ചിത്രത്തിലെ ഒരു ഗാനം റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ വലിയ വിവാദമാണ് പൊട്ടിപ്പുറപ്പെട്ടത്. സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഒട്ടേറെ പേര് രംഗത്ത് വന്നു. അതേ സമയം വിദേശത്ത് പ്രീ ബുക്കിങ് ആരംഭിച്ച പഠാന് വലിയ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlights: Shah Rukh Khan ranks third on world richest actors list, tom cruise Jackie chan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..