'വളരെ കൂളായ മനുഷ്യൻ': നടന്‍ വിജയ്നെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് ഷാരൂഖിന്റെ മറുപടി


ഷാരൂഖ് ഖാൻ, വിജയ് | Photo: Twitter- @VijayIsMyLife |

കോളിവുഡിന്റെ പ്രിയപ്പെട്ട നായകനാണ് ദളപതി വിജയ്. അദ്ദേഹത്തെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് സന്തോഷത്തോടെ മറുപടി പറഞ്ഞിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ട്വിറ്ററിലൂടെ തന്റെ ആരാധകരുമായി സംവദിക്കുകയായിരുന്നു ഷാരൂഖ്.

ആസ്‌ക് എസ്.ആര്‍.കെ(#asksrk) എന്ന ഹാഷ്ടാഗിലൂടെയായിരുന്നു ആരാധകര്‍ താരത്തോട് ചോദ്യങ്ങള്‍ ചോദിച്ചത്. ഇതിനിടയിലാണ് വിജയെക്കുറിച്ച് ഒരു ആരാധകന്‍ ചോദിച്ചത്. ഒരുമിച്ചൊരു സിനിമ എന്ന് യാഥാര്‍ത്ഥ്യമാകുമെന്നായിരുന്നു ആരാധകന്റെ ചോദ്യം. വളരെ കൂളായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും ഷാരൂഖ് മറുപടി പറഞ്ഞു. സിനിമകള്‍ സംഭവിക്കുന്നതാണന്നും, സംഭവിക്കാന്‍ ഉള്ളതാണെങ്കില്‍ അത് കൃത്യമായി നടക്കുമെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ ആറ്റ്‌ലിയുടെ ഷാരൂഖ് ചിത്രമായ ജവാനില്‍ അതിഥി വേഷത്തില്‍ വിജയ് അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും അദ്ദേഹം പ്രതികരിച്ചില്ല.



ആറ്റ്‌ലിയുടെ പിറന്നാള്‍ ദിനം മൂവരും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാല്‍ നിലവില്‍ കോപ്പിയടി വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് സംവിധായകന്‍. കഥ കോപ്പിയടിച്ചുവെന്ന ആരോപണവുമായി ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനെ സമീപിച്ചിരിക്കുകയാണ് പ്രമുഖ തമിഴ് നിര്‍മാതാവ്.

നയന്‍താരയാണ് ചിത്രത്തില്‍ നായിക. വിജയ് സേതുപതി, യോഗി ബാബു, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Content Highlights: Shah Rukh Khan opens up on working with Thalapathy Vijay: He is a really cool guy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented