മരിച്ചിട്ടില്ല, ജീവനോടെയുണ്ട്, സീറ്റ് ബെൽറ്റ് മുറുക്കിക്കോളൂ; പത്താന്റെ വെടിക്കെട്ട് ടീസർ


വാർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിദ്ധാർത്ഥ് ആനന്ദ് ആണ് പത്താൻ സംവിധാനം ചെയ്യുന്നത്. 

പത്താനിൽ ഷാരൂഖ് ഖാൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

നീണ്ട ഇടവേളയ്ക്കുശേഷം ഷാരൂഖ് ഖാൻ നായകനാവുന്ന ആക്ഷൻ ചിത്രം പത്താന്റെ ടീസർ പുറത്തിറങ്ങി. ഷാരൂഖിന്റെ അമ്പത്തിയേഴാം പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ എത്തിയത്.

​ഗംഭീര ആക്ഷൻ രം​ഗങ്ങളാണ് ടീസറിന്റെ പ്രത്യേകത. ആക്ഷൻ പ്രേമികൾക്ക് ഒരു വിരുന്നാകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ദീപിക പദുക്കോൺ, ജോൺ എബ്രഹാം, അശുതോഷ് റാണ് എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ.



ഒരു ചാരനായിട്ടാണ് ഷാരൂഖ് ചിത്രത്തിലെത്തുന്നത്. വാർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിദ്ധാർത്ഥ് ആനന്ദ് ആണ് പത്താൻ സംവിധാനം ചെയ്യുന്നത്.

നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന കിങ് ഖാൻ ചിത്രമാണ് പത്താൻ. 2018-ൽ പുറത്തിറങ്ങിയ സീറോ ആണ് ഷാരൂഖ് ഖാന്റേതായി ഇതിനുമുൻപ് പുറത്തിറങ്ങിയ ചിത്രം. വൻ പ്രതീക്ഷകളോടെയെത്തിയ ചിത്രം ബോക്സോഫീസിൽ വൻപരാജയമാണ് നേരിട്ടത്.

യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യാ ചോപ്ര നിർമിക്കുന്ന ചിത്രം 2023 ജനുവരി 25-ന് തിയേറ്ററുകളിലെത്തും.

Content Highlights: shah rukh khan new movie pathaan teaser and release date out, deepika padukone and john abraham

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented