'അവൻ തന്റെ രാജ്യത്തെ തന്റെ മതമാക്കി'; ഷാരൂഖിന്റെ 'പത്താൻ' ടീസർ


'പത്താൻ' ടീസറിൽ നിന്ന്

ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം 'പത്താന്റെ' റിലീസ് തീയതി പുറത്തുവിട്ടു. ചിത്രത്തിന്റെ ടീസറിനൊപ്പമാണ് റിലീസ് തീയതി പുറത്ത് വിട്ടത്. 2023 ജനുവരി 25ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

നാല് വർഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായെത്തുന്ന ചിത്രമാണ് പത്താൻ. സിദ്ധാർഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിന്റെ നിർമാണം.

ഷാരൂഖ് ഖാൻ അവതരിപ്പിക്കുന്ന പത്താൻ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് ടീസർ. അയാൾ തന്റെ രാജ്യത്തെ തന്റെ മതമാക്കിയെന്നും സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്നും ടീസറിൽ പ്രത്യക്ഷപ്പെടുന്ന ദീപികയും ജോൺ എബ്രഹാമും പറയുന്നുണ്ട്. സൽമാൻ ഖാനും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

2018ൽ പുറത്തിറങ്ങിയ സീറോയിലാണ് ഷാരൂഖ് ഒടുവിൽ വേഷമിട്ടത്. പത്താന് പിന്നാലെ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രവും രാജ്കുമാർ ഹിരാനി ചിത്രവും ഷാരൂഖിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Content Highlights: shah rukh khan new movie, pathaan teaser, john abraham, deepika padukone

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented