പഠാൻ, ജവാൻ പോസ്റ്റർ | photo: facebook/shahrukh khan
ഷാരൂഖ് ഖാനെ നായകനാക്കി സംവിധായകന്‍ അറ്റ്‌ലീ ഒരുക്കുന്ന 'ജവാന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരി ഒന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നയന്‍താര നായികയായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു.
ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരങ്ങള്‍. വിജയ് സേതുപതി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. 2023 ജൂണില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.
അതേസമയം, ഷാരൂഖ് ഖാന്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം പഠാന്‍ വിജയക്കുതിപ്പ് തുടരുകയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത് ചിത്രം ആഗോള തലത്തില്‍ 300 കോടി കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlights: Shah Rukh Khan film 'Jawan' to resume shoot on February 1 says report
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..