Photo Courtesy: Vogue India
ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്റെ ബോളിവുഡ് അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്ന സൂചനകളുമായി പുതിയ ഫോട്ടോ ഷൂട്ട്. വോഗ് മാസികയുടെ കവര്‍ പേജില്‍ താരമായിരിക്കുകയാണ് സുഹാന.
ഗ്ലാമര്‍ലോകത്തേക്ക് മകളുടെ ആദ്യ ചുവടുവയ്പ്പായ മാഗസിന്‍ ഷാരൂഖും ഭാര്യ ഗൗരി ഖാനും ചേര്‍ന്ന് പുറത്തിറക്കി. ഫോട്ടോ ഷൂട്ടിന്റെ വീഡിയോയും താരം ഇതോടൊപ്പമുണ്ട്.
സിനിമയില്‍ സുഹാനയ്ക്ക് താല്‍പര്യമുണ്ടെന്ന് ഷാരൂഖ് നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ട്. അഭിനയത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചതിന് ശേഷം മാത്രമേ സുഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയുള്ളൂവെന്ന് ഷാരൂഖ് വെളിപ്പെടുത്തിയിരുന്നു.
സ്‌കൂളിലെ ഒരുപരിപാടിയില്‍ സുഹാന ഒരു നാടകം അവതരിപ്പിക്കുന്ന ചിത്രം നേരത്തേ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നൂ.