എസ്. എസ്. രാജമൗലി, ഷാരൂഖ് ഖാൻ | ഫോട്ടോ: എ.പി, പി.ടി.ഐ
ടൈം മാഗസിൻ പുറത്തുവിട്ട ലോകത്തെ സ്വാധിനീച്ച 100 പേരുടെ പട്ടികയിൽ ഇടംപിടിച്ച് ഷാരൂഖ് ഖാനും എസ്.എസ്. രാജമൗലിയും. വ്യാഴാഴ്ചയാണ് 2023-ലെ പട്ടിക പുറത്തുവിട്ടത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ചാൾസ് രാജാവ്, ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്ക് എന്നിവരുമുണ്ട് പട്ടികയിൽ.
12 ലക്ഷത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ ഷാരൂഖ് ഖാൻ നാല് ശതമാനം വോട്ട് നേടി. ഷാരൂഖ് ഖാൻ എന്ന പ്രതിഭാസത്തെ കുറിച്ച് പറയാൻ 150 വാക്കുകൾ മതിയാവില്ലെന്ന് നടി ദീപിക പദുകോൺ അദ്ദേഹത്തിന്റെ ടൈം മാഗസിൻ പ്രൊഫൈലിൽ കുറിച്ചു. ഷാരൂഖ് ഖാൻ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി എക്കാലവും അറിയപ്പെടും. ധൈര്യവും ഉദാരമനസ്കതയും അദ്ദേഹത്തെ വേറിട്ടുനിർത്തുന്നുവെന്നും ദീപിക പറഞ്ഞു.
പ്രേക്ഷകരെ അറിയുന്ന സംവിധായകനാണ് രാജമൗലിയെന്ന് ആലിയാ ഭട്ട് രാജമൗലിയുടെ പ്രൊഫൈലിൽ എഴുതി. അദ്ദേഹത്തെ താൻ മാസ്റ്റർ സ്റ്റോറി ടെല്ലർ എന്നുവിളിക്കുമെന്നും ആലിയ എഴുതി.
മൈക്കൽ ജോർദാൻ, സിറിയൻ വംശജരായ നീന്തൽ താരങ്ങളും ആക്ടിവിസ്റ്റുകളുമായ സാറ മർഡിനി, യുസ്ര മർഡിനി, ബെല്ലാ ഹാദിദ്, ഗായിക ബിയോൺസ്, എഴുത്തുകാരൻ സൽമാൻ റുഷ്ദി, ടെലിവിഷൻ അവതാരക പദ്മാ ലക്ഷ്മി, ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബാപ്പേ മുതലായവരും പട്ടികയിൽ ഇടംപിടിച്ചു.
Content Highlights: shah rukh khan and ss rajamouli, time's 100 most influential persons 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..