രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും. ഷാരൂഖിന്റെ വീടിനോടു ചേര്‍ന്ന നാലു നിലയുള്ള ഓഫീസ് മുറി ക്വാറന്റൈനില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമായി വിട്ടു നല്‍കിയിരിക്കുകയാണ് താരം.

ഖാന്റെ പ്രവൃത്തിയില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

മുംബൈയിലുള്‍പ്പെടെ കൊറോണ വ്യാപനം കനത്തതോടെ രാപ്പകലില്ലാതെ സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും വിശന്നു വലഞ്ഞവര്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യാനും മുന്‍പന്തിയില്‍ കിങ് ഖാന്‍ ഉണ്ടായിരുന്നു. ലോക്ഡൗണില്‍ ബുദ്ധിമുട്ടുന്ന ദിവസവേതനക്കാര്‍ക്ക് പണമെത്തിക്കുകയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കുകയും ചെയ്തു. രാജ്യത്തെ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ 3000 കടക്കുമ്പോള്‍ സന്നദ്ധപ്രവര്‍ത്തനങ്ങളുമായി ബോളിവുഡും സജ്ജമാകുകയാണ്.

shah rukh khan

srk

srk

Content Highlights : shah rukh khan and gauri khan extend help to people in quarantine giving office space in mumbai