ഇടക്കിടെ ചെറിയ വാക് പോരുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഷാരൂഖ് ഖാനും, ആമിര്‍ ഖാനും ഇപ്പോളും പരസ്പരം സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ട്. ഷാരുഖിന്റെ വീട് സന്ദര്‍ശിച്ച ആമിര്‍ അദ്ദേഹത്തിന്റെ ഏറ്റവും ഇളയ മകനായ അബ്രാമിന് സമ്മാനം നല്‍കിയാണ് തന്റെ സൗഹൃദം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കിയത്. 

കളിപ്പാട്ടം സമ്മാനിച്ച ആമിറിനോട് ഷാരൂഖ് ട്വിറ്റര്‍ വഴി നന്ദി പറയുകയും ചെയ്തു. അബ്രാം ഉറങ്ങാതെ ഇപ്പോഴും കളിപ്പാട്ടം കൊണ്ട് കളിച്ചിരിക്കുകയാണെന്നും പുലര്‍ച്ചെ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ ഷാരൂഖ് പറയുന്നു.

ഇന്ത്യ സന്ദര്‍ശിക്കുന്ന ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനൊപ്പമുള്ള അത്താഴ വിരുന്നിന് ഷാരുഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്തിലെത്തിയപ്പോഴാണ് ആമിര്‍ കുഞ്ഞു അബ്രാമിന് സമ്മാനം നല്‍കിയത്.