നയൻതാര വളരെ സ്വീറ്റാണ്, ജവാനിലെ അവരുടെ വേഷം എല്ലാവർക്കും ഇഷ്ടപ്പെടും -ഷാരൂഖ് ഖാൻ


കഴിഞ്ഞ ദിവസം 'ആസ്ക് എസ്ആർകെ' എന്ന പേരിൽ ട്വിറ്ററിലൂടെ ഷാരൂഖ് തന്റെ ആരാധകരുമായി സംവദിച്ചിരുന്നു.

ഷാരൂഖ് ഖാനും നയൻതാരയും. നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിനെടുത്ത ചിത്രം | ഫോട്ടോ: www.instagram.com/wikkiofficial/

ഭിനയത്തിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് നയൻതാര. ഇതിൽ ഏറ്റവും ആരാധകപ്രതീക്ഷയുള്ള ചിത്രമാണ് അറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജവാൻ. ഇപ്പോഴിതാ നയൻതാരയേയും ജവാനിലെ അവരുടെ കഥാപാത്രത്തേയും മനസുതുറന്ന് അഭിനന്ദിച്ചിരിക്കുകയാണ് സാക്ഷാൽ ഷാരൂഖ് ഖാൻ.

കഴിഞ്ഞ ദിവസം 'ആസ്ക് എസ്ആർകെ' എന്ന പേരിൽ ട്വിറ്ററിലൂടെ ഷാരൂഖ് തന്റെ ആരാധകരുമായി സംവദിച്ചിരുന്നു. ഇതിൽ ഒരാളുടെ ചോദ്യം ജവാനിൽ നയൻതാരയോടൊപ്പം പ്രവർത്തിച്ചത് എങ്ങനെയെന്നും അവരേക്കുറിച്ച് രണ്ട് വാക്ക് പറയണമെന്നുമായിരുന്നു. വളരെ സ്വീറ്റാണ് നയൻതാരയെന്നാണ് ഇതിന് കിങ് ഖാൻ മറുപടി പറഞ്ഞത്.

അവർ വളരെ സ്വീറ്റാണ്. എല്ലാ ഭാഷയും നന്നായി സംസാരിക്കും. വളരെ മികച്ച അനുഭവമായിരുന്നു അത്. ജവാനിലെ അവരുടെ കഥാപാത്രത്തെ ഏവരും ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. ആരാധകന് മറുപടിയായി ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തു. ആരാധകരുമായി ട്വിറ്ററിലൂടെ ഇടയ്ക്കിടെ സംസാരിക്കുന്ന സൂപ്പർതാരമാണ് ഷാരൂഖ് ഖാൻ.

ആക്ഷൻ ചിത്രമായാണ് ജവാൻ തിയേറ്ററുകളിലെത്തുക. അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ജവാൻ. വിജയ് സേതുപതിയാണ് വില്ലൻവേഷത്തിൽ. സാന്യ മൽഹോത്രയാണ് മറ്റൊരു പ്രധാനവേഷത്തിൽ. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപന വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.

Content Highlights: shah rukh khan about nayanthara, jawan movie

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent

47വര്‍ഷം താങ്ങും തണലുമായവര്‍;ഇന്നച്ചനില്ലാത്ത പാര്‍പ്പിടത്തിലെത്തിയപ്പോള്‍ ചങ്കുപൊട്ടിക്കരഞ്ഞ് ആലീസ്

Mar 27, 2023


ഇന്നസെന്റിന് മേക്കപ്പ് ഇടുന്നു

1 min

'ഒരിക്കല്‍ കൂടി, ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല', നൊമ്പരനിമിഷം പങ്കുവെച്ച് ആലപ്പി അഷ്‌റഫ് 

Mar 27, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023

Most Commented