ന്തരിച്ച നടന്‍ സന്തോഷ് ജോഗിയുടെ ഓര്‍മകള്‍ പങ്കുവച്ച് സംവിധായകന്‍ ഷാഫി. മായാവി എന്ന സിനിമയിലാണ് ഷാഫിയും സന്തോഷ് ജോഗിയും അവസാനമായി ഒന്നിച്ചത്. 2010 ല്‍ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ മായാവി 2010 ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. മായാവിയുടെ വിജയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഷാഫി സന്തോഷ് ജോഗിയുടെ ഓര്‍മകളിലേക്ക് കടന്നു ചെന്നത്. 

ഒരു നടന്‍ മാത്രമല്ല, സന്തോഷ് ജോഗി നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു. മായാവി കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞ് സന്തോഷ് ജോഗി എന്റെ വീട്ടില്‍ വന്നൊരു കഥ പറഞ്ഞു. അഭിനയമല്ല, എഴുത്താണ് നിന്റെ മേഖലയെന്ന് ഞാന്‍ ജോഗിയോട് പറഞ്ഞു. ഒരു ദിവസം വിശദമായി സംസാരിക്കാം എന്ന് പറഞ്ഞു. പിന്നീട് കേള്‍ക്കുന്നത് അവന്റെ മരണവാര്‍ത്തയാണ്. ശരിക്കും വലിയ ഷോക്കായിരുന്നു അത്.

mikachaകുറച്ചു നാളുകള്‍ കഴിഞ്ഞു. മേരിയ്ക്കുണ്ടൊരു കുഞ്ഞാട് തിയ്യേറ്ററുകളില്‍ തകര്‍ത്തോടുന്ന സമയം. രാത്രി ഒരു മണിയ്ക്ക് എന്റെ ഫോണ്‍ റിങ് ചെയ്യുകയാണ്. ഞാന്‍ നോക്കുമ്പോള്‍ പരിചയമില്ലാത്ത ഒരു നമ്പര്‍. കുറേ ബെല്ലടിച്ചപ്പോള്‍ ഞാനെടുത്തു. ഒരു സ്ത്രീ ശബ്ദം. ഞാന്‍ സന്തോഷ് ജോഗിയുടെ ഭാര്യ ജിജിയാണ്. അയ്യോ എന്താണ് ഈ സമയത്ത് എന്ന് ഞാന്‍ ചോദിച്ചു. ഷാഫിക്ക ഒരു കാര്യം പറയാനാണ് നമ്പര്‍ തപ്പിയെടുത്ത് വിളിച്ചത്. വേറൊന്നുമല്ല, ഞങ്ങളുടെ കുട്ടി സന്തോഷിന്റെ മരണത്തിന് ശേഷം ഇതുവരെ ചിരിച്ചിട്ടില്ല. ഇന്ന് സെക്കന്റ് ഷോയ്ക്ക് മേരിക്കുണ്ടൊരു കുഞ്ഞാട് കാണാന്‍ പോയി. അവള്‍ കൈകൊട്ടി ആര്‍ത്ത് ചിരിച്ചു. കുറേ നാളുകളായി അവള്‍ ഇങ്ങനെ ചിരിച്ചിട്ടില്ല. അവളുടെ സന്തോഷം കണ്ട് ഞങ്ങള്‍ കരയുകയായിരുന്നു. സന്തോഷം അറിയിക്കാനായി വിളിച്ചതാണ്. കേട്ടപ്പോള്‍ എന്റെയും കണ്ണു നിറഞ്ഞു. ഒരു സംവിധായകന് അതില്‍ കൂടുതല്‍ എന്തു വേണം- ഷാഫി പറയുന്നു

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം.

Content Highlights: Shafi director shares memory of actor Santhosh Jogi, Mayavi movie